Daily Horoscope
✕

ഡബ്ല്യുസിസി മനസിൽ കാണുമ്പോൾ ദിലീപ് മാനത്ത് കാണും?- അമ്മയിൽ നിന്ന് രാജി വെച്ച് ദിലീപ്!

ഒരു മുഴം മുമ്പേ എറിഞ്ഞ് ദിലീപ്, ഡബ്ല്യുസിസിയിൽ ചാര പ്രവർത്തകർ ?

Webdunia
ഞായര്‍, 14 ഒക്‌ടോബര്‍ 2018 (10:54 IST)
താരസംഘടനയായ അമ്മയ്ക്കെതിരെ ഡബ്ലുസിസി അംഗങ്ങളായ രേവതി, പാർവതി, പദ്മപ്രിയ, റിമ കല്ലിങ്കൽ എന്നിവർ ഉന്നയിച്ച ആരോപണങ്ങൾ മലയാള സിനിമയെ പിടിച്ചുലച്ചിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ അമ്മ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും അമ്മ ഇരയ്ക്കൊപ്പമല്ലെന്നുമുള്ള വാദമാണ് ഇവർ ഉന്നയിച്ചത്.
 
ക്രൂരമായ ആക്രമണത്തിന് ഇരയായ നടിയെ പുറത്തും ആരോപണ വിധേയനായ നടനെ അകത്തും നിര്‍ത്തുന്ന അമ്മയുടെ ധാര്‍മികതയെ നടിമാര്‍ ഉറക്കെ ചോദ്യം ചെയ്യുക തന്നെ ചെയ്തു. അതിനിടെ നടന്‍ ദിലീപ് അമ്മ അംഗത്വം രാജി വെച്ചു എന്ന വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നു.
 
കേസില്‍ അറസ്റ്റിലാകുമ്പോള്‍ അമ്മയുടെ ട്രഷറര്‍ ആയിരുന്നു ദിലീപ്. സംഘടനയില്‍ ഒരുപക്ഷേ മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ശക്തന്‍. ആ ദിലീപിനെ പുറത്താക്കുക എന്നത് അമ്മയ്ക്ക് ഏറെ ദുഷ്‌കരം പിടിച്ച തീരുമാനം തന്നെ ആയിരുന്നു.
 
സമൂഹത്തിലും സംഘടനയ്ക്കുള്ളിലും ഉയർന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് അമ്മ ദിലീപിനെ ഗത്യന്തരമില്ലാതെ പുറത്താക്കിയത്. ഒരു വര്‍ഷത്തിനകം അമ്മ ആ തീരുമാനം രഹസ്യമായി തിരുത്തുകയും ചെയ്തു. ഇതാണ് നടിമാരെ ചൊടിപ്പിച്ചിരിക്കുന്നത്. അമ്മയിൽ ദിലീപിന്റെ സ്റ്റാറ്റസ് എന്താണെന്ന് വ്യക്തമല്ല. അകത്താണോ പുറത്താണോ എന്ന് അറിയില്ലെന്നും ഇക്കാര്യത്തിൽ ഒരു തീരുമാനം വേണമെന്നുമാണ് നടിമാർ ആവശ്യപ്പെടുന്നത്.
 
അതിനിടെയാണ് ദിലീപ് അമ്മയിലെ അംഗത്വം രാജിവെച്ചതായി വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. മനോരമയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ദിലീപ് നേരത്തെ തന്നെ രാജിക്കത്ത് നല്‍കി എന്നാണ് വാര്‍ത്ത. ഈ മാസം പത്തിന് ആണ് അമ്മയില്‍ നിന്നും രാജി വെയ്ക്കുന്നതായുളള കത്ത് ദിലീപ് പ്രസിഡണ്ടായ മോഹന്‍ലാലിന് കൈമാറിയത് എന്ന് മനോരമ വാര്‍ത്തയില്‍ പറയുന്നു.
 
എന്നാല്‍ ദിലീപിന്റെ രാജിക്കാര്യം ഡബ്ല്യൂസിസി അടക്കം ആരും അറിഞ്ഞിട്ടില്ല എന്നതാണ് നടിമാരുടെ വാര്‍ത്താ സമ്മേളത്തില്‍ നിന്നും മനസ്സിലാകേണ്ടത്. തനിക്കെതിരെ ഡബ്ല്യുസിസി പടയൊരുക്കം നടത്തുന്നത് നേരത്തേ മനസ്സിലാക്കിയ ദിലീപ് അവർക്ക് ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുകയാണെന്ന് സോഷ്യൽ മീഡിയ പറയുന്നു. എന്നാൽ, ഡബ്ല്യുസിസി നടത്താനിരിക്കുന്ന കാര്യം ദിലീപ് രണ്ട് ദിവസം മുന്നേ ദിലീപ് അറിഞ്ഞത് എങ്ങനെയെന്നും ചോദ്യങ്ങളുയരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

റഷ്യയ്ക്കെതിരെ രണ്ടും കൽപ്പിച്ച്, തലങ്ങും വിലങ്ങും ആക്രമണവുമായി യുക്രെയ്ൻ, മോസ്കോയ്ക്ക് നേരെ ആക്രമണം നടത്തിയത് ആയിരത്തിലധികം ഡ്രോണുകൾ!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

ശ്രദ്ധിക്കുക: തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

അടുത്ത ലേഖനം
Show comments