‘ഗൂഢാലോചന നടന്നു; പിന്നില്‍ സിനിമ, രാഷ്‌ട്രീയ, മാധ്യമ രംഗത്തുള്ളവര്‍’; ദിലീപ് സുപ്രീംകോടതിയിലേക്ക്

Webdunia
ബുധന്‍, 20 ഫെബ്രുവരി 2019 (12:22 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ദിലീപ്‌ സുപ്രീംകോടതിയിലേക്ക്. കേസിന്റെ സത്യാവസ്‌ഥ പുറത്തുകൊണ്ടുവരാന്‍ നിഷ്‌പക്ഷ ഏജന്‍സി വേണമെന്നാണ് താരം ആവശ്യപ്പെടുന്നത്.

നടി ആക്രമിക്കപ്പെട്ടതില്‍ തനിക്ക് പങ്കില്ല. കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് പക്ഷപാതപരമായിട്ടാണ് പെരുമാറിയത്. സിനിമ, രാഷ്‌ട്രീയ, മാധ്യമ രംഗത്തെ ചിലരുടെ ഗൂഢാലോചനയുടെ ഇരയാണ്‌ താനെന്നുമാണ്‌ ദിലീപിന്റെ വാദം.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
പൊലീസിന്റെ അന്വേഷണം തൃപ്‌തികരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.

ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ തന്നെ പ്രതിയാക്കിയതെന്ന ദിലീപിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ താരം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ.എസ്.ആർ.ടി.സിയിൽ ശമ്പളം മുടങ്ങി

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

മേപ്പാടി ദുരന്തം: മീനാക്ഷി പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം ഏഴായി

കള്ളായി ദുരന്തത്തെ നിസാരവത്കരിച്ച് മുഖ്യമന്ത്രി; വിമർശനം ശക്തം (വീഡിയോ)

അടുത്ത ലേഖനം
Show comments