'അമ്മ'യിൽ നടക്കുന്നത് ഒളിച്ചുകളി; ദിലീപിനെ തിരിച്ചെടുക്കാൻ ഒരു വർഷം മുമ്പ് തീരുമാനിച്ചിരുന്നു

'അമ്മ'യിൽ നടക്കുന്നത് ഒളിച്ചുകളി; ദിലീപിനെ തിരിച്ചെടുക്കാൻ ഒരു വർഷം മുമ്പ് തീരുമാനിച്ചിരുന്നു

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (10:29 IST)
താരസംഘടനയായ 'അമ്മ'യിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെത്തുടർന്ന് സിനിമാ മേഖലയിൽ ഉണ്ടായ വിള്ളലാണ് ഇപ്പോൾ ചർച്ചയായൊക്കൊണ്ടിരിക്കുന്നത്. എന്നാൽ ദിലീപിനെ നേരത്തെതന്നെ 'അമ്മ'യിലേക്ക് തിരിച്ചെടുക്കാൻ തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നെന്ന് വ്യക്തമാക്കിയിട്ടുള്ള രേഖകൾ ഇപ്പോൾപുറത്തുവന്നിരിക്കുകയാണ്. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് മാസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിച്ചിരുന്നു. ഈ തീരുമാനം ഒരു വര്‍ഷം മുമ്പേയാണ് 'അമ്മ' എടുത്തത്.
 
കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ വീട്ടില്‍വെച്ചു ചേര്‍ന്ന അവൈലബിള്‍ എക്‌സിക്യുട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാല്‍ അതിന് ശേഷം നടന്ന എക്‌സിക്യുട്ടീവ് യോഗം ഈ തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചു. ഇതോടെ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയുടെ തീരുമാനത്തെ തുടര്‍ന്നാണ് ദിലീപിനെ തിരിച്ചെടുത്തതെന്ന വാദം പൊളിയുകയും ചെയ്‌തു.
 
'അമ്മ'യിൽ മത്സരിക്കുന്നതിൽ നിന്ന് നടിമാരെ പിന്തിരിപ്പിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു എന്നാൽ നടിമാരുടെ വാദം തെറ്റാണെന്ന് കാണിച്ച് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചിരുന്നു. അതിനിടെ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട്  കന്നഡ സിനിമാ സംഘടന 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

അടുത്ത ലേഖനം
Show comments