Webdunia - Bharat's app for daily news and videos

Install App

അഭിമന്യുവിന്റെ കൊലപാതകം; പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നത് സ്‌ത്രീകൾ

അഭിമന്യുവിന്റെ കൊലപാതകം; പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നത് സ്‌ത്രീകൾ

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (08:37 IST)
അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യ പ്രതികൾ എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതായി പൊലീസിന്റെ നിഗമനം. ഈ സംശയം മുന്നിൽ നിൽക്കുന്നതുകൊണ്ടാണ് സംസ്ഥാനത്തെ എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ രാത്രിയടക്കം പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്.
 
തിരച്ചിൽ ശക്തമാക്കിയതിനെത്തുടർന്ന് പ്രതികളെ മറ്റെവിടെയെങ്കിലും മാറ്റി പാർപ്പിച്ചിരിക്കുന്നതായും സംശയമുണ്ട്. അതേസമയം, പ്രതികൾക്ക് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നത് കാമ്പസ് ഫ്രണ്ട്, എസ്‌ഡി‌പിഐ സംഘടനകളിലെ സ്‌ത്രീകൾ ആണെന്നും സംശയിക്കുന്നു. കുറ്റവാളികൾക്ക് ഫോണിലൂടെ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
 
എസ്‌ഡിപിഐ ബന്ധമുള്ള പുരുഷൻമാരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമായതിനെത്തുടർന്നാണ് സ്ത്രീകളെ കൂട്ടുപിടിച്ചിരിക്കുന്നത്. പ്രതികൾ ഉപയോഗിക്കുന്ന സിം കാർഡും സ്‌ത്രീകളുടെ പേരിൽ ഉള്ളതായിരിക്കും. മുൻകൂട്ടി പ്ലാൻ ചെയ്‌ത കൊലപാതകമായതിനാൽ ഇത്തരത്തിലുള്ള സിം കാർഡുകൾ കരുതിവച്ചിരുന്നതായും സംശയിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Happy Onam: ഇന്ന് തിരുവോണം, ഏവർക്കും ഓണാശംസകൾ

ഇത്തവണ സപ്ലൈകോയിൽ എത്തിയത് കഴിഞ്ഞ തവണത്തേക്കാൾ കുറവ് ആളുകൾ

ഷൂ ധരിച്ച് പള്ളിക്കകത്ത് കയറി കേരള പൊലീസ്; വിമർശനം ശക്തം (വീഡിയോ)

അടുത്ത ലേഖനം
Show comments