അഭിമന്യുവിന്റെ കൊലപാതകം; യുഎപിഎ ചുമത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല: ലോക്‌നാഥ് ബെഹ്റ

അഭിമന്യുവിന്റെ കൊലപാതകം; യുഎപിഎ ചുമത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല: ലോക്‌നാഥ് ബെഹ്റ

Webdunia
വെള്ളി, 13 ജൂലൈ 2018 (10:10 IST)
മഹാരാജാസ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം വ്യക്തമാക്കിയത്.
 
പ്രതികളെ പിടികൂടിയതിന് ശേഷമേ യുഎപിഎ ചുമത്തുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവന്‍ പ്രതികളെയും പിടികൂടിയ ശേഷം അവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായാല്‍ വകുപ്പ് ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
 
അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താൻ ആവശ്യമായ തെളിവുകൾ ഇല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുണ്ടകാലം?, വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം കുത്തനെ കൂടി, സംസ്ഥാനത്ത് രാത്രി അരമണിക്കൂർ പവർക്കട്ട് ഏർപ്പെടുത്തി

'വൈദ്യുതി ഉപയോഗം റോക്കറ്റ് കുതിപ്പിൽ'; സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിങ്

വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ജലവിതരണം തടസ്സപ്പെടും

അടുത്തമാസം മുതൽ ഗ്യാസ് ബുക്കിങ്ങിൽ വമ്പൻ മാറ്റങ്ങൾ, പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

അടുത്ത ലേഖനം
Show comments