Webdunia - Bharat's app for daily news and videos

Install App

കുമ്പിളപ്പം ഉണ്ടാക്കുന്നത് ഇത്ര ഈസിയാണോ ?

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (16:52 IST)
നാടൻ പലഹാരങ്ങളോട് എന്നും മലയാളികൾക്ക് അഭിനിവേഷമാണ്. നാടൻ പാരമ്പര്യത്തോടും രുചികളോടും ആരാധന ഉണ്ടെങ്കിലും ഈ പലഹാരങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിൽ നമ്മളിൽ പലരും വളരെ പുറകോട്ടാണ് ആ പരാതി നമുക്ക് ഒഴിവാക്കാം,
 
കുമ്പിളപ്പത്തിന്റെ കൂട്ടാണ് പറയുന്നത്. ഇന്ന് കുമ്പിളപ്പമായിക്കോട്ടെ വീട്ടിലെ പ്രധാന പലഹാരം 
 
കുമ്പിളപ്പത്തിന് വേണ്ട ചേരുവകൾ
 
വറുത്ത അരിപ്പൊടി – 2 കപ്പ്‌
 
ചികിയ ശർക്കര ശര്‍ക്കര – ഒന്നര കപ്പ്‌
 
ഞാലിപൂവന്‍ പഴം – 3 – 4 എണ്ണം
 
തേങ്ങ ചിരവിയത് – അര കപ്പ്‌
 
വയണയില – ആവശ്യത്തിന്
 
ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍
 
ജീരകം പൊടി – അര ടി സ്പൂണ്‍
 
ഓലക്കാല്‍ – ഇല കുമ്പിള്‍ കുത്താന്‍ ആവശ്യമായത്
 
ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം
 
ആദ്യം ചെയ്യേണ്ടത് ശർക്കരപ്പാന തയ്യാറാക്കുക എന്നതാണ്. 
ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശര്‍ക്കര അലിയിച്ചെടുക്കുക. ഇതു നല്ലത് പോലെ അരിച്ചെടുക്കുക 
 
അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക. ഒരു ബൌളില്‍ അരിപൊടി ,ജീരകം പൊടി ,ഏലക്ക പൊടി,തേങ്ങ ചിരവിയത്,പഴം , ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെക്കാന്‍ പരുവത്തില്‍ കുഴക്കുക. ചപ്പാത്തി മാവിനെക്കാൾ അൽ‌പം അയഞ്ഞതാണ് പാകം. 
 
ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാക്കാൻ വക്കണം.
 
കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി ഇത് വാഴയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ചു ഈര്‍ക്കിലി കൊണ്ട് മൂടി ഇത് ഇഡലി പാത്രത്തിന്‍റെ തട്ടില്‍ വെച്ച് ആവിയില്‍ അര മണിക്കൂര്‍ പുഴുങ്ങുക. പകം നോക്കി പുറത്തെടുക്കുക. കുമ്പിളപ്പം തയ്യാർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കിടപ്പറയിൽ ഈ സ്വാഭവമുണ്ടോ? പുരുഷൻമാർ ശ്രദ്ധിക്കുക

വില നോക്കാതെ വാങ്ങിക്കോ ! ബദാം ചില്ലറക്കാരനല്ല

ഇന്ത്യയിലെ 50% ശ്വാസകോശ അര്‍ബുദ കേസുകളും പുകവലിക്കാത്തവരിലാണ്; പ്രമുഖ ഓങ്കോളജിസ്റ്റ് വിശദീകരിക്കുന്നു

പ്രമേഹ നിയന്ത്രണവും ജീവിത ശൈലിയും

തണുത്ത കാലാവസ്ഥയില്‍ പ്രഭാത നടത്തം വേണ്ട; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments