Publish Date: Fri, 27 Aug 2021 (16:45 IST)
Updated Date: Fri, 27 Aug 2021 (16:47 IST)
വ്യാപാര ആഴ്‌ച്ചയുടെ അവസാനദിനത്തിൽ മികച്ച നേട്ടം കൈവരിച്ച് ഓഹരിവിപണി സൂചികകൾ ക്ലോസ് ചെയ്‌തു. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തും പ്രതിഫലിച്ചത്. സെൻസെക്‌സ് 176 പോയന്റ് നേട്ടത്തിൽ 56,124.72ലും നിഫ്റ്റി 68 പോയന്റ് ഉയർന്ന് 16,705.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.04ശതമാനവും സ്‌മോൾ ക്യാപ് സൂചിക 0.93ശതമാനവും ഉയർന്നു.സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ, ഫാർമ സൂചികകൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.