Publish Date: Fri, 27 Aug 2021 (16:15 IST)
Updated Date: Fri, 27 Aug 2021 (16:18 IST)
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും നടപ്പിലാക്കുക. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അത്യാവശ്യ യാത്രകള്‍ക്ക് അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനം, ഓണം എന്നിവ പ്രമാണിച്ച് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല.