നാഗങ്ങള്‍ ഹിന്ദു സംസ്കാരത്തിന്റെയും പൗരാണികസങ്കല്‍പ്പങ്ങളുടെയും ശക്തമായ അടയാളങ്ങളാണ്. നാഗങ്ങള്‍ അഥവാ സര്‍പ്പങ്ങളെ ഭാരതത്തില്‍ മുഴു നീളെ ആരാധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
ചില സര്‍പ്പങ്ങള്‍ പലരുടെയും രക്ഷകരാണ്. ചിലര്‍ക്ക് സര്‍പ്പങ്ങള്‍ സംഹാരത്തിന്റെ രുദ്രമൂര്‍ത്തികളും, ഭാരതത്തില്‍ സര്‍പ്പങ്ങള്‍ക്ക് അത്രയധികം പ്രാധാന്യം നല്‍കുന്നുണ്ട്. മഹാദേവന്റെ കഴുത്തില്‍ മാല പോലെ ചുറ്റിക്കിടക്കുന്ന സര്‍പ്പവും മഹാവിഷ്ണുവിന്റെ അനന്തനും ഹിന്ദു സംസ്കാരത്തില്‍ സര്‍പ്പങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്നത് കാണിച്ച് തരുന്നു.
എന്നാല്‍ പലര്‍ക്കും അഷ്‌ട നാഗങ്ങള്‍ എന്താണെന്ന് അറിയില്ല. അനന്തൻ, വാസുകി, തക്ഷകൻ, കര്കൊടകൻ, ശംഖൻ, ഗുളികൻ, പദ്മൻ,മഹാ പദ്മൻ എന്നിവയാണ് അഷ്‌ട നാഗങ്ങളായി അറിയപ്പെടുന്നത്.
ആയില്യം നാളുകാര്‍ നാഗദൈവങ്ങളെയാണ് ആരാധിക്കേണ്ടത്. ശിവനെ ആരാധിക്കുന്നതും ഉത്തമമാണ്. നാഗരാജാവ്, നാഗയക്ഷി എന്നീ ദേവതകളെ സ്മരിച്ച് വിശേഷാവസരങ്ങളിൽ ക്ഷേത്രദർശനം നടത്തുക. ആയില്യവും ബുധനാഴ്ചയും ചേർന്നുവരുന്ന ദിവസങ്ങൾ ക്ഷേത്രദർശനത്തിനും വ്രതാനുഷ്ഠാനങ്ങൾക്കും പൂജകൾക്കും നല്ലതാണ്.
നൂറുകണക്കിന് കഥകള്‍ സര്‍പ്പങ്ങളെക്കുറിച്ച് ഭാരതത്തില്‍ തലമുറകളായി പകര്‍ന്ന് വരുന്നുണ്ട്. ഇത്തരത്തിലുള്ള വിശ്വാസങ്ങളാണ് സര്‍പ്പങ്ങള്‍ക്ക് ഹൈന്ദവ സംസ്കാരത്തില്‍ ഇത്രയധികം പ്രാധാന്യം നേടിക്കൊടുക്കാന്‍ കാരണമായത്.