Publish Date: Mon, 09 Sep 2019 (20:29 IST)
Updated Date: Mon, 09 Sep 2019 (20:36 IST)
പേരിൽ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യവും സമ്പത്തും വന്നു ചേരും എന്ന് നമ്മൾ പലയിടത്തും പറഞ്ഞു കേട്ടിട്ടുണ്ടാകും. എന്നാൽ പേരിലെ കേവലം ചില അക്ഷരങ്ങൾക്ക് ഇത് നൽകാനാകുമോ എന്നാവും പലരും ആലോചിക്കുന്നത്. എന്നാൽ സംശയിക്കേണ്ടതില്ല. സംഖ്യാ ശാസ്ത്രം ആണ് ഇതിനു പിന്നിലെ രഹസ്യം.
അക്ഷരങ്ങളെ സംഖ്യകളാക്കിയുള്ള കണക്കുകൂട്ടലുകളിലൂടെയാണ് ഇത് സധ്യമാകുന്നത്. ചില സംഖ്യകൾക്ക് ഐശ്വര്യം പ്രദാനം ചെയ്യാൻ കഴിയും. അതേസമയം ചില സംഖ്യകൾ ദോഷകരവുമാണ് എന്ന് സംഖ്യാ ജ്യോതിഷം വ്യക്തമായി പറയുന്നുണ്ട്. സിനിമാ രംഗത്തും രാഷ്ട്രീയ രംഗത്തുമെല്ലാം ശോഭിച്ചു നിൽക്കുന്നവരീൽ പലരും രഹസ്യമായും പരസ്യമായും ഇത്തരത്തിൽ പേരിൽ മാറ്റങ്ങൽ വരുത്തിയിട്ടുണ്ട് എന്നതാണ് സത്യം
പേരിലെ അക്ഷരങ്ങളുടെ എണ്ണം കണക്കാക്കി, സംഖ്യ കൂട്ടി അവസാനം ഒന്നാണ്ല ലഭിക്കുന്ന സംഖ്യ എങ്കിൽ പേര് ഉത്തമമാണ്. ഒന്ന് ഭാഗ്യസംഖ്യയായി വരുന്നത് അത്യുത്തമം എന്നാണ് സംഖ്യാ ജ്യോതിഷം പറയുന്നത്. കുട്ടികളുടെ ജനന സമയത്ത് സംഖ്യാ ജ്യോതിഷ പ്രകാരം പേരിടുന്നത് ഗുണങ്ങൾ നൽകും.