ഉണങ്ങിയ തുളസിയിലകള്‍ ഉപയോഗിച്ചാല്‍ ദാരിദ്ര്യവും ദോഷവും!
ഉണങ്ങിയ തുളസിയിലകള്‍ ഉപയോഗിച്ചാല്‍ ദാരിദ്ര്യവും ദോഷവും!
Publish Date: Mon, 29 Oct 2018 (15:04 IST)
Updated Date: Mon, 29 Oct 2018 (15:06 IST)
ഭാരതീയരുടെ ജീവിതത്തില്‍ തുളസിക്ക് പ്രത്യേക സ്ഥാനമുണ്ട്. ആരാധനയുടെ ഭാഗമായും രോഗമുക്തിക്കും തുളിസിയും ഇലയും ഉപയോഗിക്കാറുണ്ട്. ക്ഷേത്രങ്ങളിലെ പൂജയ്‌ക്കും വഴിപാടുകള്‍ക്കും തുളസിയില ഒഴിവാക്കാനാകാത്ത ഒന്നാണ്.
എന്നാല്‍ ഉണങ്ങിയതും വാടിയതുമായ തുളസിയിലകള്‍ പൂജാമുറിയില്‍ ഉപയോഗിക്കുന്നത് ദോഷങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍ വെക്കുന്നത് വീട്ടില്‍ ദുര്‍ഭാഗ്യവും ദാരിദ്ര്യവും കൊണ്ട് വരാന്‍ കാരണമാകും. ഇതുമൂലം കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.
പൂജാമുറിയിലെ ദൈവങ്ങളുടെ ചിത്രങ്ങളില്‍ അണിയിക്കുന്ന മാലകളിലെ പൂക്കള്‍ ഉണങ്ങിയാല്‍ കുടുംബത്തില്‍ ദാരിദ്രം വരുമെന്നാണ് വിശ്വാസം.
സ്വര്‍ഗ്ഗത്തെയും ഭൂമിയേയും ബന്ധിപ്പിക്കുന്ന കണ്ണിയായിട്ടാണ് തുളസിച്ചെടിയെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ ഇവ ഉണങ്ങിയാല്‍ ഐശ്വര്യം അകലുന്നതിനും ദോഷങ്ങള്‍ പെരുകുന്നതിനും കാരണമാകും.