തുളസിയിലെ മുടിയില്‍ ചൂടുന്നത് ദോഷകരമാകുന്നത് എങ്ങനെ ? പഴമക്കാര്‍ പറയുന്നത്

തുളസിയിലെ മുടിയില്‍ ചൂടുന്നത് ദോഷകരമാകുന്നത് എങ്ങനെ ? പഴമക്കാര്‍ പറയുന്നത്

Webdunia
ചൊവ്വ, 12 ജൂണ്‍ 2018 (14:39 IST)
ഭാരതീയരുടെ ജീ‍വിതത്തില്‍ തുളസിക്ക് പ്രത്യേക സ്ഥാനമുണ്ട്. ആരാധനയുടെ ഭാഗമായും രോഗമുക്തിക്കും തുളിസിയും ഇലയും ഉപയോഗിക്കാറുണ്ട്. ക്ഷേത്രങ്ങളിലെ പൂജയ്‌ക്കും വഴിപാടുകള്‍ക്കും തുളസിയില ഒഴിവാക്കാനാകാത്ത ഒന്നാണ്.

ഭാരതീയ സ്‌ത്രീകള്‍ കൃഷ്ണത്തുളസിയില തലയിൽ ചൂടുന്ന ശീലമുണ്ട്. ക്ഷേത്രങ്ങളിലേക്കും ജോലി സ്ഥലത്തേക്കും പോകുമ്പോള്‍ മുടിയില്‍ തുളസിയില ചൂടുന്നവരാണ് മിക്ക സ്‌ത്രീകളും. ഇതുവഴി ഐശ്വര്യവും സ്‌ത്രീത്വവും വര്‍ദ്ധിക്കുന്നു എന്നാണ് വിശ്വാസം.

ഭംഗിക്കു വേണ്ടി മാത്രം മുടിയുടെ അറ്റത്തു തുളസി വയ്ക്കുന്നതും കുളിക്കാതെ മുടിയിൽ തുളസിക്കതിർ ധരിക്കുന്നതും ശരിയല്ലെന്നു പഴമക്കാർ പറയാറുണ്ട്. അതിനു കാരണമായി നിരവധി കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വൈഷ്ണവ പ്രധാനമായ ദേവന്മാരായ മഹാവിഷ്ണു, ശ്രീകൃഷ്ണൻ, ശ്രീരാമൻ എന്നിവരെ തുളസി കൊണ്ടാണ്  ആരാധിക്കേണ്ടത്. അതിനാല്‍ തുളസിയിലയ്‌ക്ക് പ്രത്യേക മഹത്വമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

മഹാവിഷ്ണു തുളസിയെ തലയിലും മാറിലും ധരിക്കുന്നതായി പുരാണങ്ങളിലും പറയുന്നുണ്ട്. അതിനാലാണ് ഭംഗിക്കു വേണ്ടി മാത്രം മുടിയുടെ അറ്റത്തു തുളസി വയ്ക്കുന്നതും കുളിക്കാതെ മുടിയിൽ തുളസിക്കതിർ ധരിക്കുന്നതും ദോഷകരമാണെന്ന് പഴമക്കാര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments