Webdunia - Bharat's app for daily news and videos

Install App

സ്വപ്‌നവീട് പണിയുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ !

Webdunia
ഞായര്‍, 11 ഓഗസ്റ്റ് 2019 (16:42 IST)
സ്വന്തമായൊരു വീട് എല്ലാവരുടേയും ഒരു സ്വപ്‌നമാണ്. എന്നാൽ ആ സ്വപ്‌ന സാക്ഷാത്‌ക്കാരത്തിന് മുമ്പ് തന്നെ വാസ്‌തു നോക്കുന്ന ശീലം മലയാളികൾക്കുണ്ട്. എന്നാൽ വാസ്‌തു നോക്കിയാൽ മാത്രം പോരാ. അത് കൃത്യമായ രീതിയിൽ പരിപാലിക്കുകയും വേണം, ഇല്ലെങ്കിൽ പണി പുറകേ വരും. വാസ്‌തുപുരുഷന്റെ അനുഗ്രഹത്താൽ സമാധാനത്തോടെയുള്ള കുടുംബജീവിതം നയിക്കണമെങ്കിൽ വേണ്ട രീതിയിൽ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. 
 
വീട് പണിയാൻ തീരുമാനമെടുക്കുന്ന സമയം മുതൽ അങ്ങോട്ട് ഏറെ ശ്രദ്ധയോടെ മാത്രമേ എല്ലാ കാര്യങ്ങളും ചെയ്യാൻ പാടുള്ളൂ. വീടിന്റെ നാലുമൂലകളും മധ്യഭാഗവും എപ്പോഴും ശ്രദ്ധയോടെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. വാസ്തുപുരുഷന്റെ തല വരുന്ന ഭാഗമായ വടക്കുകിഴക്ക്‌ ഈശാനകോൺ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ആത്മീയകാര്യങ്ങൾക്ക് ഈ ഭാഗം വിനിയോഗിക്കുന്നതാണ് ഉത്തമം. വീടിന്റെ ഈ ഭാഗത്ത് കിണർ വരുന്നതും ഉത്തമമാണ്.
 
അടുക്കളയ്‌ക്ക് ഏറ്റവും അനുയോജ്യമായത് തെക്കുകിഴക്ക് അഗ്നികോൺ ആണ്. പേര് സൂചിപ്പിക്കുന്നതുപോലെ അഗ്നിദേവന്റെ ദിക്കായ ഈ ഭാഗത്ത് യാതൊരു കാരണവശാലും ജലസാമീപ്യം ഉണ്ടാകാൻ പാടില്ല. തെക്കുപടിഞ്ഞാറ് ഭാഗമായ കന്നിമൂലയും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഭാഗമാണ്. സാമ്പത്തിക അഭിവൃദ്ധി തരുന്ന ദിക്കാണിത്. സ്വർണ്ണം, പണം, വിലപ്പെട്ട രേഖകൾ എന്നിവ സൂക്ഷിക്കാൻ ഏറ്റവും ഉത്തമമായ ഭാഗമാണ് കന്നിമൂല

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments