Publish Date: Wed, 26 Dec 2018 (19:19 IST)
Updated Date: Wed, 26 Dec 2018 (19:24 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
പുതുവർഷത്തെ ഗുണകരമാക്കുന്നതിന് ഉത്രം നക്ഷത്രക്കാർ ശാസ്താവിന്റെ പ്രീത്രിയാണ് സ്വന്തമക്കേണ്ടത്. ദേവിയുടെ പ്രീതി സ്വന്തമാക്കുന്നതും ഉത്രം നക്ഷത്രക്കാർക്ക് ഗുണകരമാണ്. ശാസ്താവിന്റെ പ്രീതി നേടുന്നതിനായി അയ്യപ്പന് നീരാഞ്ജനം നടത്തുക
ദേവീ പ്രിതിക്കായി ദേവീ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും, ദേവിക്ക് കടുംപായസം വഴിപാട് നേരുന്നതും നല്ലതാണ്. ദേവിക്ക് ആയൂർസൂക്ത പുഷ്‌പാഞ്ചലി നടത്തുന്നതും ഉത്രം നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.