Publish Date: Tue, 25 Dec 2018 (18:57 IST)
Updated Date: Tue, 25 Dec 2018 (19:03 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
പുതുവർഷം ഐശ്വര്യപൂർണമാക്കാനായി പൂരം നക്ഷത്രക്കാർ വിഘ്നേശ്വരന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. തടസങ്ങളേതുമില്ലാതെ വർഷത്തെ മുന്നോട്ടുകൊണ്ടുപോകാൻ വിഘ്നേശ്വരനെ പ്രീപ്പെടുത്തുന്നതിലൂടെ സധിക്കും.
ഇതിനായി പൂരം നക്ഷത്രക്കാർ വീടുകളിൽ ഗണപതി ഹോമം നടത്തുക. ഗണപതിക്ക് മുക്കുറ്റി പുഷ്‌പാഞ്ചലി നടത്തുന്നതും നല്ലതാണ്. പൂരം നക്ഷത്രക്കാർ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതും പുതുവർഷം ഗുണകരമാക്കുന്നതിന് സഹായിക്കും.