Publish Date: Tue, 25 Sep 2018 (17:25 IST)
Updated Date: Tue, 25 Sep 2018 (17:28 IST)
ജ്യോതിഷത്തിൽ വളരെ ഫലപ്രദമായ പ്രശ്നരീതികളിലൊന്നാണ് താമ്പൂല പ്രശ്നം അഥവ വെറ്റില ജ്യോതിഷം. ദൈവത്തിന്റെ പ്രതിരൂപമായാണ് വെറ്റിലയെ കണക്കാകപ്പെടുന്നത്. വെറ്റില നോക്കി വ്യക്തിയുടെ ഗ്രഹനില പരിശോധിക്കുന്നതിനാണ് വെറ്റില ജ്യോതിഷം എന്ന് പറയുന്നത്.
മറ്റു പ്രശ്നരീതികളെ അപേക്ഷിച്ച് വെറ്റില ജ്യോതിഷം കൂടുതൽ ഫലപ്രതമാണെന്ന് പറയാറുണ്ട്. ഇതിനു കാരണങ്ങളുമുണ്ട്. മറ്റ് പ്രശ്ന രീതികളിൽ ആരൂഢം തടസപ്പെടാനുള്ള സാധ്യതയുണ്ട്. ആരുഢം തടസപ്പെട്ടാൽ പിന്നെ പ്രശ്നംവക്കൽ സാധ്യമല്ല. എന്നാൽ വേറ്റില ജ്യോതിഷത്തിൽ ആരൂഡം തടസപ്പെടില്ല.
ഏതു നേരത്തും പ്രശ്നംവക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. സാധരണ പ്രശ്നംവക്കുന്നത് പകൽ മാത്രമാണ്. വെറ്റിലയിൽ തെളിയുന്ന കാര്യങ്ങൾ വളരെ ലളിതമായി തന്നെ പ്രശ്നം അറിയേണ്ട ആൾക്ക് മനസിലാക്കാൻ സാധിക്കും.