Publish Date: Tue, 25 Sep 2018 (16:03 IST)
Updated Date: Tue, 25 Sep 2018 (16:05 IST)
വയനാട്: തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതയുള്ള പരാതി നൽകാൻ മാനന്തവാടി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പൊൾ നേരിട്ട അനുഭവം വെളിപ്പെടുത്തി സിസ്റ്റർ ലൂസി കളപ്പുര. തന്നെ കളിയാക്കുന്ന രീതിയിലായിരുന്നു പൊലീസിന്റെ സംസാരം എന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
ഒരു സിസ്റ്ററല്ലേ, ക്ഷമിച്ചൂടെ എന്നായിരുന്നു പരാതി അറിയിച്ചപ്പോൾ പൊലീസിന്റെ പ്രതികരണം. പരാതി പൂരണമായും പൊലീസ് അവഗണിച്ചു. രണ്ട് വ്യാജ പ്രൊഫൈലുകളില്‍ നിന്നായാണ് തനിക്കെതിരെ മോശമായ പരാമര്‍ശങ്ങളുണ്ടായതെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി.