ആളിക്കത്തി പത്മാവതി; കലിയടങ്ങാതെ ബിജെപി !

ആളിക്കത്തി പത്മാവതി !

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (17:05 IST)
പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു
 
രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ പശ്ചാത്തലം. ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാല്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് ‘പത്മാവതി’ എന്ന ചിത്രത്തിന്റെ പ്രമേയം.
 
എന്നാല്‍ റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് ബന്‍സാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്നും അത് ചരിത്രത്തെ വളച്ചോടിക്കലാണെന്നും കാണിച്ച് കര്‍ണി സേന പോലുള്ള സംഘനകള്‍ രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകനും നായികയ്ക്കും നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രതിഷേധം ശക്തമായതോടെയാണ് സിനിമയുടെ റിലീസ് നീട്ടിവച്ചത്.
 
ഒരു വിധത്തിലും ചിത്രം റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പല സംഘടനകളും എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിനിമയുടെ ഭാവി എന്താകുമെന്ന് പ്രേക്ഷകര്‍ സംശയിച്ചിരുന്നു. 
ചരിത്രത്തെ വളച്ചോടിച്ചത് കൊണ്ട് മാത്രമാണോ ചിത്രത്തിനെതിരെയുള്ള കടന്നാക്രമണം നടക്കുന്നതെന്ന് സംശയിച്ചവര്‍ ഉണ്ട്.
 
ഒരു ഭാഗത്ത് സിനിമയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉയരുമ്പോളും മറുഭാഗത്ത് സിനിമയുടെ റിലീസ് എത്രയും വേഗം നടത്തണമെന്ന അഭിപ്രായപ്പെടുന്നവരുടെ എണ്ണവും കുറവല്ല. ഒരു കൂട്ടം ആളുകള്‍ സിനിമയെ കടന്നാക്രമിക്കുമ്പോള്‍ സിനിമയ്ക്ക് പൂര്‍ണ പിന്തുണയുമായി മാധ്യമ പ്രവത്തകര്‍ രംഗത്തെത്തിയത് മാത്രമാണ് ഏക ആശ്വാസം.
 
ചിത്രത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്നവര്‍ കോമാളിയാകുമെന്നും മറ്റും മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും സിനിമയെ വെറുതെ വിടാന്‍ സംഘടനകള്‍ തയ്യാറാകുന്നില്ലെന്നതാണ് വസ്തുത. എന്തൊക്കെയായാലും സിനിമ എന്ന വിനോദ മേഖലയ്ക്ക് നേരിടേണ്ടി വരുന്ന പല വെല്ലുവിളികളിലൂടെയുമാണ് ഇപ്പോള്‍ പത്മാവതി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; എല്‍പിജി സിലിണ്ടറിന്റെ വില 60 രൂപ വര്‍ദ്ധിപ്പിച്ചു

സില്‍വര്‍ലൈന്‍ ഡിപിആര്‍ പരിഷ്‌കരിക്കാന്‍ കെ-റെയിലിനോട് ആവശ്യപ്പെട്ട് റെയില്‍വേ, ബ്രോഡ്‌ഗേജ് മോഡല്‍ നിര്‍ദ്ദേശിച്ചു

ഇസ്രായേലിന് 15 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ അടിയന്തര അനുമതി നല്‍കി അമേരിക്ക

എപ്സ്റ്റീൻ ഫയലിൽ നിന്ന് 'കാണാതായ' രേഖകൾ പുറത്ത്; ട്രംപിനെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണം

അടുക്കള ബജറ്റ് താളം തെറ്റും; ഗാർഹിക എൽപിജി സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 115 രൂപയുടെ വർദ്ധനവ്

അടുത്ത ലേഖനം
Show comments