സിനിമയിലെ മിന്നും താരം, ജീവിതത്തിലെ പച്ചയായ സ്ത്രീ - അതാണ് പാർവതി

കസബയും പാർവതിയും മമ്മൂട്ടിയുടെ മൗനവും!

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2017 (15:00 IST)
പാർവതി - മലയാള സിനിമയുടെ തിളങ്ങുന്ന പെണ്മുഖം. 2017ന്റെ അവസാന നാളുകളിൽ പാർവതിയായിരുന്നു സോഷ്യൽ മീഡിയകളിലെ താരം. വിഷയം മെഗാസ്റ്റാർ മമ്മൂട്ടിയുടെ കസബയെന്ന മസാലപ്പടം. ചിത്രത്തിലെ സ്ത്രീവിരുദ്ധതയും അശ്ലീലവും നടി പരസ്യമായി തുറന്നു പറഞ്ഞു. 
 
മമ്മൂട്ട്യുടെ രാജൻ സക്കറിയ എന്ന കഥാപാത്രത്തെയായിരുന്നു പാർവതി വിമർശിച്ചത്. എന്നാൽ, പാപ്പരാസികളും ഫാൻസും ചേർന്ന് അത് മമ്മൂട്ടിയെന്ന നടനെയാക്കി. പിന്നീട് അങ്ങോട്ട് വിവാദങ്ങളുടെ പെരുമഴയായിരുന്നു. കേട്ടാൽ അറയ്ക്കുന്ന തെറികൾ പാർവതിക്ക് നേരെ വർഷിച്ചു തുടങ്ങി. 
 
കസബയുടെ സംവിധായകൻ നിഥിൻ രൺജി പണിക്കർ, നടൻ ജോയ് മാത്യു, ജൂഡ് ആന്റണി തുടങ്ങിയവരെല്ലാം പർവതിക്കെതിരെ പരസ്യമായി വിമർശനവുമായി രംഗത്ത് വന്നു. ഇതുവരെ അറിയാ‌ത്തവർ വരെ വിഷയത്തിൽ പ്രതികരിച്ചു. മമ്മൂട്ടിയെന്ന് വൻമരത്തിനെ പിടിച്ച് കുലുക്കാൻ പാർവതി ശ്രമിച്ചു എന്നതായിരുന്നു ഇവരുടെ പ്രശ്നം. 
 
സ്ത്രീപക്ഷ സിനിമയിൽ അഭിനയിക്കാൻ പാർവതി സമ്മതം മൂളിയില്ലെന്ന കഥ വരെ നിർമാതാവ് വെളിപ്പെടുത്തി. തനിക്കെതിരായ വാർത്തകൾ ചൂടുപിടിക്കുമ്പോഴും പാർവതി ഇതൊന്നും എന്ന് ബാധിക്കുന്ന പ്രശ്നമേ അല്ല എന്ന ഭാവത്തിൽ തന്റെ തിരക്കുകളുമായി മുന്നോട്ട് പോയി. തന്റെ നിലപാടിൽ നിന്നും പാർവതി ഒരിക്കലും പിന്നോട്ട് ചലിച്ചില്ല. അതാണ് പെൺകരുത്തെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു പാർവതി.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മൂസില്‍ ഇറാനിയന്‍ കപ്പലുകള്‍ക്ക് പൂര്‍ണ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക; 20% ടോള്‍ ഇടാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി

ഇറാന്‍ സംഘര്‍ഷത്തിന്റെ ചെലവ്; സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായി യുഎസ് ചെലവഴിച്ചത് 113 ബില്യണ്‍ ഡോളര്‍

E20 പെട്രോള്‍ വാഹന എഞ്ചിനുകളെ ദോഷകരമായി ബാധിക്കില്ലെന്ന് ഐഐടി കാണ്‍പൂര്‍ ഗവേഷകര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് 100% വരെ തീരുവ ചുമത്തും; പുതിയ യുഎസ് ബില്‍

ഇറാന്‍ യുദ്ധം മൂലം എണ്ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; അമേരിക്കയുടെ ദേശീയ കടം 3.2 ട്രില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

അടുത്ത ലേഖനം
Show comments