Publish Date: Fri, 26 Nov 2021 (14:01 IST)
Updated Date: Fri, 26 Nov 2021 (14:03 IST)
ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പമ്പയിലെ ജലനിരപ്പ് താഴ്ന്നാല്‍ സ്‌നാനം നടത്താനുള്ള അനുവാദം നല്‍കുമെന്ന് ദേവസ്വംബോര്‍ഡ്. കൂടാതെ പരമ്പരാഗത പാത വഴിയുള്ള മലകയറ്റം അനുവദിക്കുന്നതും പരിഗണനയിലുണ്ട്.
അതേസമയം ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി 40000ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ 5000 പേര്‍ക്ക് സ്‌പോട് ബുക്കിങിലൂടെയും ശബരിമല ദര്‍ശനത്തിനെത്താമെന്ന് അറിയിച്ചിട്ടുണ്ട്. ദര്‍ശനത്തിന് അഞ്ചുവയസിനു താഴെയുള്ള കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.