Publish Date: Thu, 25 Nov 2021 (13:23 IST)
Updated Date: Thu, 25 Nov 2021 (13:26 IST)
ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. സര്‍ക്കാരിന്റേതാണ് തീരുമാനം. പമ്പയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊവിഡ് രോഗവ്യാപനവും കാലാവസ്ഥാ പ്രശ്‌നങ്ങളും മാറിയതിനു പിന്നാലെയാണ് തീരുമാനം. തീര്‍ത്ഥാടകരെ സന്നിധാനത്ത് തങ്ങുന്നതിന് അനുവദിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. കൂടാതെ തീര്‍ത്ഥാടകരെ നീലിമല പാതയിലൂടെ കടത്തി വിടുന്ന കാര്യം പരിഗണനയിലാണ്. നിലവില്‍ തീര്‍ത്ഥാടനം പത്തുദിവസം പിന്നിട്ടിരിക്കുകയാണ്. ഇനി മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത്. പമ്പയില്‍ യോഗം ചേര്‍ന്നത് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു.