നാളെ ഈസ്റ്റര്‍: പ്രത്യാശയുടെ ഉയിര്‍പ്പ് തിരുന്നാള്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 30 മാര്‍ച്ച് 2024 (20:48 IST)
മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂലക്കല്ലാണ്. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൊണ്ടാടുന്ന ഈസ്റ്റര്‍ ഞായറാഴ്ച ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്. യേശുവിന്റെ മൃതദേഹത്തില്‍ പുരട്ടുവാന്‍ സുഗന്ധദ്രവ്യങ്ങളുമായാണ് മഗ്ദലന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അതിരാവിലെ കല്ലറയിലേക്കു പോയത്.
 
യേശുവിനെ സംസ്‌ക്കരിച്ച കല്ലറയുടെ വാതില്‍ ഒരു വലിയ കല്ലുരുട്ടിവച്ച് അടച്ചിരുന്നതിനാല്‍ അത് നീക്കാനാകുമോയെന്ന് മൂന്നാള്‍ക്കും സംശയമുണ്ടായിരുന്നു. കല്ലറയുടെ വാതില്‍ക്കലെത്തിയ നിമിഷം മുന്നാളും അത്ഭുതചകിതരായി. ആരോ കല്ലറയുടെ മുന്നില്‍ വച്ചിരുന്ന കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നു. അവര്‍ കല്ലറയ്ക്കുള്ളില്‍ കടന്നപ്പോള്‍ വെള്ള വസ്ത്രം ധരിച്ച ഒരു മാലാഖ പറഞ്ഞു:
 
''യേശു ഉയര്‍ത്തെഴുന്നേറ്റു. നിങ്ങള്‍പോയി പത്രോസിനേയും മറ്റു ശിഷ്യന്മാരെയും അറിയിക്കണം. അവിടുന്ന് നിങ്ങള്‍ക്കു മുന്‌പേ ഗലീലിയിലേക്കു പോകുന്നു. വാഗ്ദാനം ചെയ്തതു പോലെ അവിടെവച്ച് നിങ്ങള്‍ അവിടുത്തെ കാണും.'' സ്ത്രീകള്‍ ഭയന്ന്കല്ലറ വിട്ട് ഓടിപ്പോയി (മര്‍ക്കോ 16 1-18)
 
ആ ദിവസം തന്നെ യേശു ജറുസലെമില്‍ നിന്നും എമ്മാവൂസിലേക്കു പോകുകയായിരുന്ന രണ്ട് ശിഷ്യന്മാരുടെ മുന്നിലും പത്രോസിന്റെ മുന്നിലും പ്രത്യക്ഷപ്പെട്ടു. ശിഷ്യന്മാര്‍ ജറുസലേമില്‍ സമ്മേളിച്ച് ഭയന്ന് കതകടച്ചിരുന്ന നേരം യേശു വീണ്ടും അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ കയ്യിലെ മുറിപ്പാടുകള്‍ അവരെ കാണിച്ചു. ശിഷ്യന്മാരോട് അദ്ദേഹം പറഞ്ഞു. ''നിങ്ങള്‍ക്കു സമാധാനം. പിതാവ് എന്നെ അയച്ചതു പോലെ, ഞാനും നിങ്ങളെ അയക്കുന്നു. നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ, അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. (യോഹ. 20:19-23)
 
യേശുവിന്റെ ആവശ്യപ്രകാരം ഗലീലി മലയില്‍ എത്തിയ ശിഷ്യന്മാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹം അരുള്‍ ചെയ്തു. ''നിങ്ങള്‍ പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു മാമ്മോദീസ നല്കുവിന്‍. യുഗാവസാനം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും. (മത്താ. 28:16 - 20)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

പിന്നില്‍ നിന്ന് നിങ്ങളെ വിമര്‍ശിക്കുന്നവരാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍; ചാണക്യന്‍ നല്‍കുന്ന ഉപദേശം ഇതാണ്

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

ചാണക്യ നീതി: പുരുഷന്മാര്‍ ഇങ്ങനെയുള്ള സ്ത്രീകളെ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments