Webdunia - Bharat's app for daily news and videos

Install App

ഈ വര്‍ഷത്തെ ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബര്‍ 3 മുതല്‍ 13 വരെ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 14 നവം‌ബര്‍ 2024 (16:14 IST)
beemapalli
ഈ വര്‍ഷത്തെ ബീമാപള്ളി ഉറൂസ് ഉത്സവം ഡിസംബര്‍ മൂന്ന് മുതല്‍ 13 വരെ നടക്കും. ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ആന്റണി രാജു എം.എല്‍.എ സന്നിഹിതനായിരുന്നു. 
 
തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും മുന്‍ വര്‍ഷത്തെക്കാള്‍ മികച്ച രീതിയില്‍ ഉറൂസ് ഉത്സവം നടത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഉറൂസ് നടത്തിപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി-യെ നോഡല്‍ ഓഫീസറായി യോഗം ചുമതലപ്പെടുത്തി. ഉറൂസ് പ്രമാണിച്ച് ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കും. 
 
തീര്‍ത്ഥാടകരുടെ സുരക്ഷക്കും ക്രമസമാധാന പാലനത്തിനുമായി കൂടുതല്‍ പോലീസുകാരെ വിന്യസിക്കുന്നതിനും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. ബീമാപള്ളിയിലേക്കുള്ള റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഉത്സവമേഖലയിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനും യോഗത്തില്‍ തീരുമാനമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും, മാളികപ്പുറത്ത് വാസുദേവന്‍ നമ്പൂതിരി

Mahanavami 2024: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി,രാജ്യമെങ്ങും ആഘോഷം

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അടുത്ത ലേഖനം
Show comments