Publish Date: Sun, 07 Apr 2024 (10:15 IST)
Updated Date: Sun, 07 Apr 2024 (10:19 IST)
വിഷു പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. 10ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് ക്ഷേത്ര നട തുറന്ന് ദീപം തെളിക്കും. 11 മുതല്‍ 18 വരെ ദിവസവും രാവിലെ നെയ്യഭിഷേകത്തിനു സൗകര്യമുണ്ട്.
വിഷുക്കണി ദര്‍ശനം 14നു പുലര്‍ച്ചെ നാലു മുതല്‍ ഏഴു വരെയാണ്. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്കു വിഷുക്കൈനീട്ടവും നല്കും. 13നു രാത്രി അത്താഴ പൂജയ്ക്കു ശേഷം ശ്രീകോവിലില്‍ വിഷുക്കണിയൊരുക്കിയാണ് നട അടയ്ക്കുക. പൂജകള്‍ പൂര്‍ത്തിയാക്കി 18നു രാത്രി 10നു നട അടയ്ക്കും.