Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

Malayalam Bakrid Wishes: ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെ എന്ന് ഈ നല്ല സുദിനത്തില്‍ ആശംസിക്കുന്നു

രേണുക വേണു
വ്യാഴം, 5 ജൂണ്‍ 2025 (19:59 IST)
Bakrid Wishes in Malayalam

Eid Al Adha Wishes 2025: വലിയ പെരുന്നാള്‍ ചൈതന്യത്തില്‍ മുസ്ലിം മതവിശ്വാസികള്‍. ഇന്നേ ദിവസം സംസ്ഥാനത്ത് പൊതു അവധിയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ പ്രവൃത്തിക്കില്ല.
 
Happy Bakrid: ഈദ് അല്‍ അദ്ദ എന്നാണ് ഈ പെരുന്നാളിന്റെ യഥാര്‍ഥ പേര്. ബക്രീദ് എന്നും വ്യാപകമായി അറിയപ്പെടുന്നു. ആത്മസമര്‍പ്പണത്തിന്റെ ഓര്‍മ ആചരിക്കുന്ന ഈ പെരുന്നാള്‍ ദിനത്തില്‍ നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം (Happy Bakrid). ഏറ്റവും മികച്ച പത്ത് ആശംസകള്‍ ഇതാ. ആശംസകള്‍ ഇവിടെ നിന്ന് കോപ്പി ചെയ്ത് പ്രിയപ്പെട്ടവര്‍ക്ക് അയക്കൂ...
 
1. പങ്കുവയ്ക്കലിന്റേയും ആത്മസമര്‍പ്പണത്തിന്റേയും ഓര്‍മയാണ് ഈദ്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷം നിറഞ്ഞ വലിയ പെരുന്നാള്‍ ആശംസകള്‍ 
 
2. ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെ എന്ന് ഈ നല്ല സുദിനത്തില്‍ ആശംസിക്കുന്നു
 
3. ഈ പെരുന്നാള്‍ ദിനത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമാധാനവും ഐക്യവും ആരോഗ്യവും സമ്പല്‍സമൃദ്ധിയും നേരുന്നു. ഏവര്‍ക്കും ഈദ് മുബാറക്ക് ! 
 
4. പ്രിയപ്പെട്ടവരെ എന്റെ കരങ്ങള്‍ കൊണ്ട് ചേര്‍ത്തുപിടിക്കാന്‍ സാധിക്കാത്തപ്പോഴും എന്റെ പ്രാര്‍ത്ഥനകള്‍ കൊണ്ട് ഞാന്‍ അവരെ ആശ്ലേഷിക്കുന്നു. നിങ്ങള്‍ എപ്പോഴും സ്നേഹത്താല്‍ ചുറ്റപ്പെടട്ടെ. ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍.
 
5. എന്നും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധനവും മാത്രം നിറയട്ടെ. ഈദ് മുബാറക്ക് ! 
 
6. ഏവരിലും സന്തോഷവും സമാധാനവും നിറച്ച് വലിയ പെരുന്നാള്‍ എത്തി. സന്തോഷവും ആരോഗ്യവും സമ്പത്തും നല്‍കി നിങ്ങളെ അനുഗ്രഹിക്കാന്‍ ഞാന്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കാം. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഈ നല്ല ദിനം ആഘോഷിക്കാന്‍ സാധിക്കട്ടെ. ഏവര്‍ക്കും ബക്രീദ് ആശംസകള്‍ ! 
 
7. നമ്മുടെ പരിഹാരബലി അള്ളാഹു സ്വീകരിക്കട്ടെ, ആവശ്യക്കാര്‍ക്ക് കൈത്താങ്ങാകാന്‍ ഈ പെരുന്നാള്‍ ദിനം നമുക്ക് സാധിക്കണം. ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍
 
8. അള്ളാഹുവിന്റെ കരുണയും സ്നേഹവും എപ്പോഴും നമുക്കൊപ്പം ഉണ്ടാകട്ടെ. ഈദ് മുബാറക്ക് 
 
9. ആത്മസമര്‍പ്പണത്തിന്റെ അനുസ്മരണമായി ഒരു ബലിപെരുന്നാള്‍ കൂടി. ഏവര്‍ക്കും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പെരുന്നാള്‍ ആശംസകള്‍ നേരുന്നു. 
 
10. എല്ലാ ആഗ്രഹങ്ങളും സാധ്യമാക്കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈദ് മുബാറക്ക് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

St.Thomas Day Wishes in Malayalam: സെന്റ് തോമസ് ഡേ ആശംസകൾ മലയാളത്തിൽ

അടുത്ത ലേഖനം
Show comments