Publish Date: Fri, 11 Feb 2022 (13:59 IST)
Updated Date: Fri, 11 Feb 2022 (14:03 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും വിരാട് കോലി ആരാധകരെ നിരാശപ്പെടുത്തി. രണ്ട് പന്തില്‍ റണ്‍സൊന്നും എടുക്കാതെയാണ് കോലി പുറത്തായത്. ഓഫ് ലൈനില്‍ തുടര്‍ച്ചയായി പരീക്ഷിക്കപ്പെട്ടിരുന്ന കോലി ഇത്തവണ ലെഗ് സൈഡിലെ കുരുക്കിലാണ് അകപ്പെട്ടത്. ലെഗ് സൈഡ് വൈഡ് ലൈനിലൂടെ പോയ പന്ത് ബാറ്റിന്റെ ഔട്ടര്‍ എഡ്ജ് എടുത്ത് കീപ്പര്‍ ഷായ് ഹോപ്പിന്റെ കൈകളില്‍ എത്തുകയായിരുന്നു. അല്‍സാരി ജോസഫിനാണ് കോലിയുടെ വിക്കറ്റ്. വൈഡ് ആകുമെന്ന് പ്രതീക്ഷിച്ചു നിന്ന കോലിക്ക് തന്റെ വിക്കറ്റ് നഷ്ടമായത് വിശ്വസിക്കാന്‍ സാധിച്ചില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ നാല് പന്തില്‍ നിന്ന് എട്ട് റണ്‍സും രണ്ടാം ഏകദിനത്തില്‍ 30 പന്തില്‍ നിന്ന് 18 റണ്‍സും എടുത്താണ് കോലി പുറത്തായത്. 71-ാം അന്താരാഷ്ട്ര സെഞ്ചുറിക്കായി കോലി കാത്തിരിപ്പ് തുടരുകയാണ്.
രേണുക വേണു
Publish Date: Fri, 11 Feb 2022 (13:59 IST)
Updated Date: Fri, 11 Feb 2022 (14:03 IST)