ഓഫ് സ്റ്റംപില്‍ കെണിയൊരുക്കി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍; കരുതലോടെ കളിച്ച് കോലി, തുടര്‍ച്ചയായി കവര്‍ ഡ്രൈവ് കളിക്കാന്‍ പ്രലോഭനം

Webdunia
ചൊവ്വ, 11 ജനുവരി 2022 (20:58 IST)
കേപ്ടൗണ്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 223 ല്‍ അവസാനിച്ചു. നായകന്‍ വിരാട് കോലിയുടെ പ്രതിരോധക്കോട്ടയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട റണ്‍സ് സമ്മാനിച്ചത്. 201 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതം 79 റണ്‍സെടുത്താണ് കോലി പുറത്തായത്. 
 
തുടര്‍ച്ചയായി ഓഫ് സൈഡില്‍ പരാജയപ്പെടുന്ന കോലി ഇത്തവണ അതീവ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. അര്‍ധ സെഞ്ചുറി നേടാന്‍ കോലി നേരിട്ടത് 158 പന്തുകളാണ്. തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അര്‍ധ സെഞ്ചുറികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്നിങ്‌സ്. നേരത്തെ ഇംഗ്ലണ്ടിനെതിരെ അര്‍ധ സെഞ്ചുറി നേടാന്‍ കോലി 171 പന്തുകള്‍ നേരിട്ടിരുന്നു. 
 
ക്രീസിലെത്തി ആദ്യ 15 പന്തുകളില്‍ കോലി ഒരു റണ്‍സ് പോലും നേടിയില്ല. ഓരോ പന്തുകളും ക്ഷമയോടെ നേരിട്ടു. ഓഫ് സൈഡിലെ പ്രലോഭനങ്ങളെ കോലി വിവേകത്തോടെ തട്ടിമാറ്റുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടാന്‍ സാധ്യതയുള്ള പന്തുകളെ ലീവ് ചെയ്യുന്നതിലും കോലി അസാമാന്യ ക്ഷമയാണ് കേപ്ടൗണില്‍ കാണിച്ചത്. 
 
ഓഫ് സ്റ്റംപിന് പുറത്ത് തുടര്‍ച്ചയായി പന്തെറിഞ്ഞ് കോലിയെ കൊണ്ട് കവര്‍ ഡ്രൈവ് കളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍. നാലാം സ്റ്റംപിലും അഞ്ചാം സ്റ്റംപിലും തുടര്‍ച്ചയായി പന്തെറിഞ്ഞെങ്കിലും കോലി പാറ പോലെ ക്രീസില്‍ ഉറച്ചുനിന്നു. 
 
സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട ശേഷം റണ്‍സ് ഉയര്‍ത്തുകയായിരുന്നു കോലിയുടെ ലക്ഷ്യം. ആ പ്രയത്‌നങ്ങളെല്ലാം കേപ്ടൗണില്‍ ഫലം കണ്ടു. ഓഫ് സ്റ്റംപിലെ പന്തുകളെ നേരിടാന്‍ പ്രത്യേകം പരിശീലനം നേടിയാണ് കോലി കേപ്ടൗണില്‍ കളിക്കാനിറങ്ങിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ടൂര്‍ണമെന്റ് മുഴുവന്‍ കളിക്കാന്‍ കളിക്കാര്‍ക്ക് പറ്റുന്നില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്‌നസ് മാനേജ്‌മെന്റ് ചോദ്യമുനയില്‍

വേണമെങ്കിൽ ആദ്യ പന്ത് മുതൽ അടിക്കാം, പക്ഷേ കളിക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്, മോശം സ്ട്രൈക്ക് റേറ്റിൽ പ്രതികരണവുമായി തിലക് വർമ

കുൽദീപിനോട് എന്താണ് ചെയ്യുന്നത്?, സ്പിൻ പിച്ചിൽ പോലും ടീമിൽ ഇടമില്ല: ഗംഭീറിനെ ചോദ്യം ചെയ്ത് ആർ അശ്വിൻ

ലക്ഷ്യം 2030 ലോകകപ്പ്; സ്‌കലോണിയോടു തുടരാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

തുല്യശക്തികളുടെ പോരാട്ടം, ഇന്ത്യക്കെതിരായ ടി20 പരമ്പരയെ പറ്റി സിക്കന്ദർ റാസ

അടുത്ത ലേഖനം
Show comments