Publish Date: Wed, 29 Dec 2021 (21:30 IST)
Updated Date: Wed, 29 Dec 2021 (21:33 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ജയം ഏഴ് വിക്കറ്റ് അകലെ. 305 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് ശേഷിക്കെ ഇനി എടുക്കാനുള്ളത് 220 റണ്‍സാണ്. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 85/3 എന്ന നിലയിലാണ്. ഏഴ് വിക്കറ്റ് അകലെ ഇന്ത്യന്‍ ജയം കാത്തിരിക്കുകയാണ് ആരാധകര്‍.
അഞ്ചാമത്തേയും അവസാനത്തേയും ദിനമായ നാളെ കളി ഇഞ്ചോടിഞ്ച് പോരാട്ടമാകാനാണ് സാധ്യത. റണ്‍സെടുക്കാന്‍ ഏറെ പ്രയാസകരമായ പിച്ചില്‍ ദക്ഷിണാഫ്രിക്കയെ തളയ്ക്കാന്‍ ഇന്ത്യ എന്തെല്ലാം അസ്ത്രങ്ങള്‍ ഒരുക്കുമെന്ന് കാത്തിരുന്ന് കാണാം.
രേണുക വേണു
Publish Date: Wed, 29 Dec 2021 (21:30 IST)
Updated Date: Wed, 29 Dec 2021 (21:33 IST)