Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഹ്യൂണ്ടായ്‌യുടെ ഇലക്ട്രിക് എസ്‌യുവി 'കോന'യെക്കുറിച്ച് കൂടുതൽ അറിയണോ ?

ഹ്യൂണ്ടായ്‌യുടെ ഇലക്ട്രിക് എസ്‌യുവി 'കോന'യെക്കുറിച്ച് കൂടുതൽ അറിയണോ ?
, തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (19:23 IST)
ഹ്യൂണ്ടയ് ഇന്ത്യൻ വിപണിയിൽ എത്തിച്ച അദ്യ ഇലക്ട്രിക് എസ്‌യുവിയാണ് കോന. ഇലക്ട്രിക് എസ്‌യുവിയെ ജൂലൈ ഒൻപതിനാണ് ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിലെത്തിച്ച് വെറും പത്ത് ദിവസത്തിനകം 120 ബുക്കിങുകൾ കോന സ്വന്തമാക്കിയിരുന്നു. രാജ്യത്തെ 11 നഗരങ്ങളിലെ 15 ഡീലർഷിപ്പുകൾ വഴിയാണ് കോന ഇലക്ട്രിക് എസ്‌യുവിയെ ഹ്യൂണ്ടായ് വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. 
 
136 ബിഎച്ച്‌പി കരുത്തും 395 എൻഎം ടോർക്കും സൃഷ്ടിക്കുന്ന മോട്ടോറണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ 39.2 കിലോവാട്ട് അവർ ലിഥിയം അയേൺ ബാറ്ററിയാണ് ഇതിനു വേണ്ട വൈദ്യുതി നൽകുന്നത്. ഒറ്റ ചാർജിൽ 452 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കോന ഇലക്ട്രിക് എസ്‌യുവിക്കാവും വഹനത്തിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 9.7 സെക്കൻഡുകൾ മതി 
 
സാധാരണ കോനയിൽനിന്നും ഗ്രില്ലിലും വീലുകളിലുമാണ് ഇലക്ട്രിക് കോണയിൽ വ്യത്യസം കൊണ്ടുവന്നിട്ടുള്ളത്. 25.30 ലക്ഷമാണ് നിലവിൽ വാഹനത്തിന്റെ വില. വൈദ്യുതി വാഹനത്തിനുള്ള ജി എസ് ടി ഇളവും മറ്റ് ആനുകൂല്യങ്ങളുമാകുമ്പൊൾ 1.58 ലക്ഷം രൂപയോളം വാഹനത്തിന് ഇളവ് ലഭിക്കും. മൂന്നു വർഷത്തേക്ക് പരിധിയില്ലാത്ത വാറണ്ടിയാണ് കമ്പനി വാഹനത്തിന് നൽകുന്നത്. ബാറ്ററിക്ക് 8 വർഷം വാറണ്ടിയും നൽകുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആജീവാനന്തം ഒരു തൊഴിലെന്ന് കരുതിയല്ല കോണ്‍ഗ്രസിലേക്ക് വന്നത്: ശശി തരൂര്‍