Publish Date: Sat, 11 Jul 2020 (15:22 IST)
Updated Date: Sat, 11 Jul 2020 (15:25 IST)
തന്റെ ഭര്‍ത്താവ് ചെയ്തത് തെറ്റാണെന്നും അതിനാല്‍ ഈ വിധിക്ക് ഭര്‍ത്താവ് അര്‍ഹനാണെന്ന് വികാസ് ദുബെയുടെ ഭാര്യ റിച്ച ദുബെ പറഞ്ഞു. വികാസ് ദുബെയുടെ സംസ്‌കാര ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിച്ച ദുബെ. ഇന്നലെ രാവിലെയായിരുന്നു വികാസ് ദുബെ കൊല്ലപ്പെട്ടത്. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസ് ദുബെയെ വെടിവച്ചത്.
സംഘര്‍ഷത്തില്‍ വെടിയേറ്റ ദുബെയെ ഉടന്‍ ലാലാ ലജ്പത് റായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദുബയുടെ സംസ്‌കാരചടങ്ങില്‍ ഭാര്യയും മകനും സാഹോദരനും മാത്രമേ പങ്കെടുത്തുള്ളു. ഒപ്പം വന്‍ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു.