Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പുത്തൻ എസ്‌യുവി കൊറോള ക്രോസിനെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട

പുത്തൻ എസ്‌യുവി കൊറോള ക്രോസിനെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട
, ശനി, 11 ജൂലൈ 2020 (13:48 IST)
പുത്തൻ എസ്‌യുവി കൊറോള ക്രോസിനെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട. നിലവിൽ തായ്‌ലൻഡിൽ മാത്രമാണ് വാഹനത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത്. എന്നാൽ അധികം വൈകാതെ തന്നെ വാഹനം മറ്റു വിപണികളിലേയ്ക്കും എത്തും. മിഡ്‌സൈഡ് എസ്‌യുവികൾക്ക് വലിയ ഡിമാൻഡ് ഉള്ള ഇന്ത്യൻ വിപണിയിലേക്കും വാഹനം എത്തും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. 
 
ടൊയോട്ടയുടെ റേവ്4നെ അടിസ്ഥാനമാക്കിയാണ് ഡിസൈൻ. വാഹനത്തിനെ ഗ്രില്ല് എല്‍ഇഡി റണ്ണിങ്ങ് ലൈറ്റ്, വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ് എന്നി റേവ് 4ലേതിന് സമാനം എന്ന് തോന്നും. ബ്ലാക്ക് ക്ലാഡിങ്ങുകളുള്ള ബോഡി കളര്‍ ബംബര്‍, എല്‍ഇഡി ടെയിൽ ലാമ്പ്, ടെയിൽ ലാമ്പുകളെ തമ്മിൽ ബന്ധിപ്പിയ്ക്കുന്ന ക്രോമിയം സ്ട്രിപ് എന്നിവയാണ് പിന്നിലെ ഡിസൈനിൽ എടുത്തുപറയേണ്ടത്. 
 
9.0 ഇഞ്ച് ഇന്‍ഫോടെയിൻമെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ടോണ്‍ ലെതര്‍ ആവരണമുള്ള ഡാഷ്‌ബോഡ് ഡോര്‍ പാനൽ, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് ഇന്റീരിയറിലെ സവിശേഷതകൾ. 1.8 ലിറ്റര്‍ 2ZR-FBE പെട്രോള്‍, 1.8 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്. എന്നിങ്ങനെ രണ്ട് എഞ്ചിൻ പതിപ്പുകളിലാണ് വാഹനം വിപണിയിലെത്തുക. ഇരു മോഡലിലേയും ട്രാന്‍സ്മിഷന്‍ സിവിടിയാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളാ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും സീലും ദുരുപയോഗം ചെയ്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി