Webdunia - Bharat's app for daily news and videos

Install App

ഉമർ ഖാലിദിനു നേരെ വെടിയുതിർത്ത അക്രമിയുടെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (15:21 IST)
ഡൽഹി: ജെ എൻ യുവിലെ വിദ്യാർത്ഥിനേതാവ് ഉമർ ഖാലിദിനു നേരെ വെടിയുതിർത്ത അക്രമിയൂടെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്.അക്രമത്തിനു ശേഷം സംഭവ സ്ഥലത്തു നിന്നും പ്രതി ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്. സന്‍സന്ദ് മാര്‍ഗിലെ വിത്തല്‍ ഭായി പട്ടേല്‍ ഹൗസിലെ സിസിടിവി ക്യാമറയിൽ നിന്നുമണ് അക്രമിയുടെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചത്. 
 
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.  ഇന്നലെ നിയമസഭക്ക് സമീപം കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഒരു ചടങ്ങിൽൽ പങ്കെടുക്കാനെത്തിയ ഉമർ ഖാലിദിനുനേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. 
 
ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രക്ഷപ്പെടുന്നതിനിടയിൽ വെടിയുതിർക്കാനുപയോഗിച്ച തോക്ക് സംഭവസ്ഥലത്ത് വീണിരുന്നു. ഇത് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ‘ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവർക്ക് ഭയപ്പെടേണ്ട സാഹചര്യമാണ് രാജ്യത്തുള്ളത്‘ എന്നാണ് അക്രമത്തെ കുറിച്ച് ഉമർഖാലിദ് പ്രതികരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

കളമശ്ശേരിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സുഹൃത്ത് കസ്റ്റഡിയില്‍

തിയറ്ററുകളില്‍ ഉല്‍പ്പന്നങ്ങളുടെ അളവോ തൂക്കമോ വിലയോ മാറ്റിയാല്‍ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി അനൂപ് ജേക്കബ്

കാണാം നീലക്കുറിഞ്ഞി; മൂന്നാറിലേക്ക് കെ.എസ്.ആർ.ടി.സി യാത്ര

ദേശീയപാതയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ആകെ സമ്മാനത്തുക 125 കോടി, ഇതുവരെ വിറ്റത് 59 ലക്ഷം ടിക്കറ്റുകൾ, തിരുവോണം ബമ്പർ, ബമ്പർ ഹിറ്റ്

അടുത്ത ലേഖനം
Show comments