Publish Date: Mon, 21 Mar 2022 (09:30 IST)
Updated Date: Mon, 21 Mar 2022 (09:32 IST)
ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ 45കാരനെ അറസ്റ്റുചെയ്തു. തമിഴ്‌നാട് തിരുപൂര്‍ ജില്ലയിലെ വേലംപാളയം സ്വദേശി ശശികുമാറാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് ഭാര്യയും രണ്ടുപെണ്‍മക്കളുമാണ് ഉള്ളത്. ഇയാളുടെ ഭാര്യ പ്രിയയ്ക്ക് കൂടെ ജോലി ചെയ്തിരുന്ന തമിഴരശന്‍ എന്നയാളുമായി ഒരുവര്‍ഷമായി പ്രണയമുണ്ടായിരുന്നു. ഇത് പിന്നീട് ശശികുമാര്‍ അറിയുകയും ബന്ധം അവസാനിപ്പിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
തമിഴരശന്റെ ഭാര്യ രണ്ടുവര്‍ഷം മുന്‍പ് മരിച്ചുപോയിരുന്നു. ഇയാള്‍ക്ക് രണ്ടു ആണ്‍മക്കളാണ് ഉള്ളത്. തമിഴരശന്റെ വീട്ടില്‍ പ്രിയ പലപ്പോഴും പോകാറുണ്ടെന്ന് പൊലീസ് പറഞ്ഞു.