Publish Date: Sat, 19 Mar 2022 (21:56 IST)
Updated Date: Sat, 19 Mar 2022 (21:59 IST)
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ അഴിമതി ആരോപിച്ച് രമേശ് ചെന്നിത്തല. കരാര്‍ നല്‍കിയത് കരിമ്പട്ടികയില്‍ പെട്ട ഫ്രഞ്ച് കമ്പനിക്കെന്ന് മുന്‍ പ്രതിപക്ഷനേതാവ് പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട് നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. അഞ്ചുശതമാനമാണ് കണ്‍സള്‍ട്ടന്‍സിയുടെ കമ്മീഷന്‍. കൂടാതെ പദ്ധതിക്ക് വിദേശ വായ്പ കിട്ടാനുള്ള യാതൊരു സാധ്യതയുമില്ലെന്നും ചെന്നിത്തല പറഞ്ഞു.