Publish Date: Tue, 07 Aug 2018 (14:24 IST)
Updated Date: Tue, 07 Aug 2018 (14:27 IST)
ഡൽഹി: രാജ്യത്ത് വർധിച്ചു വരുന്ന ബലാത്സംഗങ്ങളിൽ കടുത്ത ആശങ്ക അറിയിയിച്ച് സുപ്രീം കോടതി. ഒരോദിവസവും രാജ്യത്ത് കൂടുതൽ കൂടുതൽ ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ് ഒരോ ആറു മണിക്കൂറിലും ഒരു കുട്ടി പിഡനത്തിനിരയാകുന്നതായാണ് കണക്കുകൾ. എല്ലായിടത്തും ബലാത്സംഗങ്ങൾ രാജ്യത്ത് സംഭവിക്കുന്നതെന്താണെന്ന് സുപ്രീം കോടതി ചോദിച്ചു.
ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കണം എന്ന് സുപ്രീം കോടതി വ്യക്തമാക്കി, നേരത്തെ കൃസ്തീയ സഭകളിൽ വൈദികർ പീഡിപ്പിക്കുന്ന സംഭവങ്ങൾ കൂടി വരുന്നതിൽ കോടതി ആസങ്ക രേഖപ്പെടുത്തിയിരുന്നു.