Publish Date: Mon, 06 Aug 2018 (19:10 IST)
Updated Date: Mon, 06 Aug 2018 (19:12 IST)
ഡല്‍ഹി : ലിവിങ് ടിഗെതെർ ബന്ധം അവസാനിപ്പിച്ചതിന്. യുവതിയെ യുവവ് വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു. ഡൽഹിയിലെ ഭരത് നഗറിലാണ് സംഭവം അരങ്ങേറിയത്. ഇരുപത്തിനാലുകരിയായ ചാർട്ടേഡ് അക്കൌണ്ടന്റിനാണ് മുൻകാമുകനിൽ നിന്നും വെടിയേറ്റത്. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ലിവിങ് ടുഗെതർ ബന്ധം അവസാനിപ്പിച്ച് യുവതി ബന്ധു വീട്ടിലേക്ക് മടങ്ങിയതാണ് യുവാവിനെ പ്രകോപിതനാക്കിയത്. യുവതിയെ ബന്ധുവീട്ടിൽ തേടിയെത്തി ഇയാൾ വെടിയുതിർക്കുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് ബന്ധുക്കൾ ഓടിയെത്തിയപ്പോഴേക്കും യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.
സംഭവത്തിൽ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. തന്നെ ഉപേക്ഷിച്ചതിനാലാണ് വെടിവെച്ചത് എന്ന് യുവാവ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപതക ശ്രമം ഗുരുതരമായി പരിക്കേൽപ്പിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.