Publish Date: Tue, 05 Nov 2024 (17:14 IST)
Updated Date: Tue, 05 Nov 2024 (17:21 IST)
കാനഡ തീവ്രവാദികള്‍ക്ക് രാഷ്ട്രീയ ഇടം നല്‍കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കാന്‍ബറയില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പെന്നി വോംഗുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു എസ് ജയശങ്കര്‍. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് എസ് ജയശങ്കര്‍ ഓസ്ട്രേലിയയിലെത്തിയത്
'ഞാന്‍ മൂന്ന് അഭിപ്രായങ്ങള്‍ പറയട്ടെ, ഒന്ന്, കാനഡ പ്രത്യേക വിവരങ്ങളില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഒരു രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. രണ്ടാമതായി, കാനഡയിലേക്ക് നോക്കുമ്പോള്‍, നമ്മുടെ നയതന്ത്രജ്ഞര്‍ നിരീക്ഷണത്തിലാണ് എന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. മൂന്നാമത്തേത് തീവ്രവാദ ശക്തികള്‍ക്ക് അവിടെ നല്‍കുന്ന രാഷ്ട്രീയ ഇടമാണ്'- ജയശങ്കര്‍ പറഞ്ഞു.