Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇന്ത്യ- കാനഡ ബന്ധം കൂടുതൽ വഷളാകുന്നു?, കനേഡിയൻ സിഖുക്കാരുടെ കൊലപാതകത്തിൽ അമിത് ഷാ ഇടപ്പെട്ടു?, ഇന്ത്യക്കെതിരായ വിവരങ്ങൾ ചോർത്തിയത് കാനഡ അധികൃതർ തന്നെ

Amit shah- India canada relationship

അഭിറാം മനോഹർ

, ബുധന്‍, 30 ഒക്‌ടോബര്‍ 2024 (10:59 IST)
Amit shah- India canada relationship
ഇന്ത്യ- കാനഡ ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനകള്‍ നല്‍കി പുതിയ വെളിപ്പെടുത്തലുകള്‍. ഇന്ത്യയ്‌ക്കെതിരായ വിവരങ്ങള്‍ വാഷിങ്ങ്ടണ്‍ പോസ്റ്റിന് ചോര്‍ത്തി നല്‍കിയത് കനേഡിയന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണെന്നതിനാന് സ്ഥിരീകരണമായയിരിക്കുന്നത്. കാനഡയിലെ സിഖുകാരെ ലക്ഷ്യമാക്കി ഇന്ത്യ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതടക്കമുള്ള വിവരങ്ങളാണ് കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ചോര്‍ത്തിനല്‍കിയത്.
 
 ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടല്‍ ഇതിലുണ്ടായതായ വിവരങ്ങളും ഇതിലുണ്ട്. വിവരങ്ങള്‍ വാഷിങ്ങ്ടണ്‍ പോസ്റ്റിന് കൈമാറിയത് കനേഡിയന്‍ വിദേശകാര്യ ഉപമന്ത്രിമാരായ ഡേവിഡ് മോറിസണും നതാലി ഡ്രൂയിനും സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനേഡിയന്‍ പാര്‍ലമെന്റിന്റെ കോമണ്‍ പബ്ലിക് കമ്മിറ്റിക്ക് മുന്‍പാകെ നടത്തിയ വിശദീകരണങ്ങളിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
 
 ഇന്ത്യ- കാനഡ തര്‍ക്കത്തില്‍ ഒരു അമേരിക്കന്‍ പത്രത്തിന്റെ ഇടപടെല്‍ ആവശ്യമാണെന്ന തന്ത്രപരമായ ധാരണയിലാണ് താനും മോറിസണും വിവരങ്ങള്‍ കൈമാറിയതെന്നാണ് നതാലി ഡ്യൂയിന്‍ നല്‍കിയ വിശദീകരണം. കനേഡിയന്‍ പൗരന്മാരെ ലക്ഷ്യം വെച്ചുള്ള ജീവന് ഭീഷണിയാകും വിധമുള്ള ഇന്ത്യയുടെ നിയമവിരുദ്ധ നീക്കങ്ങളും തെളിവുകളുമാണ് കൈമാറിയതെന്നും പ്രതിപക്ഷ നേതാക്കളുമായും വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും ഡ്ര്യൂയിന്‍ വിശദമാക്കി. അതീവ രഹസ്യാത്മകമായ വിവരങ്ങളല്ല കൈമാറിയതെന്നും നതാലി ഡ്രൂയിന്‍ കമ്മിറ്റിയെ അറിയിച്ചു. ഇന്ത്യ- കാനഡ ബന്ധത്തില്‍ ഉലച്ചില്‍ വന്നതിന് ശേഷമായിരുന്നു വാഷിങ്ങ്ടന്‍ പോസ്റ്റില്‍ കനേഡിയന്‍ മണ്ണിലെ ഇന്ത്യന്‍ ഇടപെടലുകളെ പറ്റി വാര്‍ത്ത വന്നത്. ഇതിന് പിന്നാലെ കാനഡയിലെ 6 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി.പി.ദിവ്യ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും