Daily Horoscope

പഠനത്തില്‍ മികവു കാട്ടിയ എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ മാതാവ് വിഷം കൊടുത്തു കൊന്നു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (08:55 IST)
പഠനത്തില്‍ മികവു കാട്ടിയ എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ മാതാവ് വിഷം കൊടുത്തു കൊന്നു. പുതുച്ചേരി കാരയ്ക്കലിലാണ് സംഭവം. കാരയ്ക്കല്‍ നെഹ്‌റു നഗറിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ബാലമണികണ്ഠന്‍ ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് കുട്ടി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടത്. ബാല മണികണ്ഠന്റെ സഹപാഠിയുടെ മാതാവ് സഹായ റാണി വിക്ടോറിയ എന്ന 42 കാരിയാണ്  ജ്യൂസില്‍ വിഷം നല്‍കി കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പഠനത്തിലും കലാപ്രവര്‍ത്തനങ്ങളിലും ഒന്നാം സ്ഥാനക്കാരനായിരുന്നു ബാലമണികണ്ഠന്‍. 
 
ഇതില്‍ സഹായ റാണി വിക്ടോറിയയ്ക്ക് കടുത്ത അസൂയ ഉണ്ടായിരുന്നു. ഇവര്‍ ബാല മണികണ്ഠന്റെ അമ്മയാണെന്ന് പറഞ്ഞ് സ്‌കൂളിലെ വാച്ച്മാനോട് ഒരു കുപ്പി ജ്യൂസ് ഏല്‍പ്പിക്കുകയായിരുന്നു. ജ്യൂസ് കുടിച്ച കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും വീട്ടിലെത്തിയ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ആയിരുന്നു. സിസിടിവികള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

റഷ്യയ്ക്കെതിരെ രണ്ടും കൽപ്പിച്ച്, തലങ്ങും വിലങ്ങും ആക്രമണവുമായി യുക്രെയ്ൻ, മോസ്കോയ്ക്ക് നേരെ ആക്രമണം നടത്തിയത് ആയിരത്തിലധികം ഡ്രോണുകൾ!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

ശ്രദ്ധിക്കുക: തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

അടുത്ത ലേഖനം
Show comments