Publish Date: Wed, 23 Mar 2022 (19:05 IST)
Updated Date: Wed, 23 Mar 2022 (19:07 IST)
ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. മന്ത്രിസഭ രൂപികരണം കഴിഞ്ഞാലുടൻ ഒരു വിദഗ്ധ സമിതിയെ ഇതിനായി നിയമിക്കുമെന്നും ധാമി പറഞ്ഞു.
നേരത്തെ പ്രകടനപത്രികയിൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി വാഗ്‌ദാനം നടത്തിയിരുന്നു. ഉത്തരാഖണ്ഡിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി ബുധനാഴ്ച ഉച്ചയ്ക്ക് 2.30-നാണ് ധാമി ചുമതലയേല്‍ക്കുക.
ഉത്തരാഖണ്ഡിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി ബുധനാഴ്ച ഉച്ചയ്ക്ക് 2.30-നാണ് ധാമി ചുമതലയേല്‍ക്കുക.