തുല്യനീതി വേണം, സംസ്ഥാന ബോർഡ് പരീക്ഷകളും റദ്ദാക്കണം: സുപ്രീം കോടതിയിൽ ഹർജി

Webdunia
ബുധന്‍, 2 ജൂണ്‍ 2021 (12:52 IST)
സി‌ബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് പോലെ സംസ്ഥാന ബോർഡുകൾ നടത്തുന്ന പ്ലസ് ടൂ പരീക്ഷകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഹർജിയിൽ നാളെ കോടതി വാദം കേൾക്കും. സംസ്ഥാന ബോർഡുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളോട് വിവേചനം പാടില്ലെന്ന് കാണിച്ചാണ് ഹർജി.
 
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്  പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ അഭിഭാഷക മമത ശര്‍മ്മയാണ് സംസ്ഥാന ബോര്‍ഡുകൾ നടത്തുന്ന പ്ലസ് ടൂ പരീക്ഷകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഈ ആവശ്യം ഉന്നയിക്കും. 
 
കേരളം ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ പ്ലസ് ടു പരീക്ഷ നടത്തി. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളും പരീക്ഷ നടത്തിയിട്ടില്ല. ഓരോ സംസ്ഥാനത്തിനും വ്യത്യസ്‌ത നിലപാട് പാടില്ലെന്നും കോടതി ഇടപെട്ട് എല്ലാ പരീക്ഷകളും റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

കുതിപ്പ് തുടർന്ന് സ്വർണവില, ഒറ്റയടിക്ക് വർധിച്ചത് 1680 രൂപ, വീണ്ടും 1,07,000ന് മുകളിൽ

ബിജെപി പ്രതിഷേധത്തിനിടെ പോലീസിൻ്റെ ക്രൂരമായ മർദ്ദനം, വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി

നമ്മളില്ലേ! ഇറാനെതിരായ യുഎസ് യുദ്ധത്തില്‍ പങ്കുചേരാന്‍ താല്‍പ്പര്യമില്ലെന്ന് ഇസ്രായേല്‍

ജനറിക് മരുന്നുകള്‍ക്ക് 200% തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്: ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി

NEET Protests : ചർച്ച വേണമെന്നാണ് രാഹുൽ ആദ്യം ആവശ്യപ്പെട്ടത്, സമ്മതിച്ചപ്പോൾ നിലപാട് മാറ്റി രാജിയാക്കി : ജിതേന്ദ്ര സിംഗ്

അടുത്ത ലേഖനം
Show comments