Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാതന്ത്ര്യദിനത്തില്‍ ആദ്യ ഇലക്ട്രിക് ബൈക്കുമായി ഒല

ola bike
ola bike
സ്വാതന്ത്ര്യദിനത്തില്‍ ആദ്യ ഇലക്ട്രിക് ബൈക്കുമായി ഒല. ബൈക്കിന്റെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. ടീസര്‍ വിഡിയോയില്‍ ബൈക്കിന്റെ മുന്‍ഭാഗമാണ് കാണിക്കുന്നത്. ബൈക്കില്‍ ചെറിയ വിന്‍ഡ് സ്‌ക്രീനും വീതിയേറിയ ഹാന്‍ഡില്‍ബാറുമാണുള്ളത്. അതേസമയം ബൈക്കിന്റെ മറ്റുവിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇക്കാര്യങ്ങള്‍ ആഗസ്റ്റ് 15നായിരിക്കും അറിയാന്‍ സാധിക്കുന്നത്. 
 
ടീസറില്‍ ചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാംപും സംയോജിത എല്‍ഇഡി ഡിആര്‍എല്ലും കാണാം. ക്രൂയിസെര്‍, അഡ്വഞ്ചര്‍, റോഡ്സ്റ്റര്‍, ഡയമണ്ട്‌ഹെഡ് തുടങ്ങിയ കണ്‍സപ്റ്റ് മോഡലുകള്‍ കഴിഞ്ഞവര്‍ഷം ഒല ഇലക്ട്രിക് അവതരിപ്പിച്ചിരുന്നു. കൂടാതെ ഈയടുത്തായി രണ്ട് ഇലക്ട്രിക് ബൈക്കുകളുടെ ഡിസൈന്‍ പാറ്റന്റും കമ്പനി ഫയല്‍ ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രിട്ടന് പിന്നാലെ അമേരിക്കയും കൈവിട്ടു: ഷെയ്ഖ് ഹസീന ഡല്‍ഹിയിലെ രഹസ്യ കേന്ദ്രത്തില്‍