Publish Date: Wed, 03 Jul 2024 (20:40 IST)
Updated Date: Wed, 03 Jul 2024 (21:37 IST)
തൃശൂർ: ഒല്ലൂരിലെ രഹസ്യ കേന്ദ്രത്തിൽ ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ മൂന്നു കോടിയിലേറെ വരുന്ന ലഹരിമരുന്ന് പിടി കൂടി. സംഭവത്തിൽ മാരക രാസലഹരിയായ എം.ഡി.എം.എ കടത്തുകയായിരുന്നകണ്ണർ സ്വദേശി ഫാസിലിനെയാണ് പിടി കൂടിയത്.
രഹസ്യ വിവരത്തെ തടർന്ന് ഒല്ലൂർ പോലീസ്, തൃശൂർ ഡാൻസാഫ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് ലഹരിമരുന്ന് പിടി കൂടിയത്. ഒല്ലൂരിൽ നിന്നു തലൂരിലേക്ക് പോയ വാഹന പരിശോധനയിലാണ് ലഹരി മരുന്ന് പിടിച്ചത്. പ്രതിയെ ചോദ്യം ചെയ്തതിനെ തുർന്ന് ആലുവായിലെ വീട്ടിൽ കൂടുതൽ എം.ഡി.എം.എ ഉള്ളതായി അറിയാൻ കഴിഞ്ഞു. ഇവിടെ നിന്നും കാറിൽ നിന്നുമായി ആകെ രണ്ടര കിലോ എം.സി.എം.എ ആണ് കണ്ടെത്തിയത്.
കൊച്ചിയിൽ നിന്ന് എം.ഡി.എം.എ തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എത്തിക്കാനായിരുന്നു ഉദ്ദേശം. മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് ഇയാൾ ഇത് കൊണ്ടുവന്നതെന്നാണ് വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.