Publish Date: Sat, 28 Oct 2023 (16:06 IST)
Updated Date: Sat, 28 Oct 2023 (16:10 IST)
ഐസിസി ലോകകപ്പ് ആസ്‌ട്രേലിയ ന്യൂസിലാന്റ് മത്സരത്തില്‍ ആസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ട്രോവിസ് ഹെഡ് സെഞ്ചുറി നേടി. 67 പന്തില്‍ നിന്ന് 109 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. കൂടാതെ ഡേവിഡ് വാര്‍ണറും വെടുക്കെട്ട് നടത്തി. 61 ബോളില്‍ നിന്ന് 81 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 49.2 ഓവറില്‍ എല്ലാരും പുറത്തായെങ്കിലും ഓസ്‌ട്രേലിയ 388 റണ്‍സ് നേടിയിരുന്നു.
തുടക്കത്തില്‍ തന്നെ വെടിക്കെട്ട് പ്രകടനമാണ് ഓസ്‌ട്രേലിയ കാഴ്ചവച്ചത്. വാര്‍ണര്‍ ഹെഡ് സഖ്യത്തിന്റെ കൂട്ടുകെട്ടില്‍ 175 റണ്‍സ് പിറന്നു. ന്യൂസിലാന്റിനുവേണ്ടി ട്രന്റ് ബോള്‍ട്ട്, ഗ്ലെയ്ന്‍ ഫിലിപ്‌സ് എന്നിവര്‍ മൂന്നുവിക്കറ്റും മിച്ചല്‍ സാന്റ്‌നര്‍ രണ്ടുവിക്കറ്റും നേടി.