Webdunia - Bharat's app for daily news and videos

Install App

സർക്കാർ മദ്യശാലയിൽ വ്യാജമദ്യം; യു പിയിൽ പത്ത് പേർ മരിച്ചു

Webdunia
തിങ്കള്‍, 21 മെയ് 2018 (13:07 IST)
ഉത്തർപ്രദേശിലെ കാൺപൂരിൽ വ്യാ‍ജമദ്യം കഴിച്ച് പത്ത് പേർ മരണപ്പെട്ടു. പതിനഞ്ചോളം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
 
കാൺപൂർ ജില്ലയിലെ ഹുച്ചിയിലാണ് ആദ്യം നാലുപേർ മരണപ്പെട്ടത്. രാജേന്ദ്ര കുമാര്, രത്‌നേശ് ശുക്ല, റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ ജഗ്ജീവന്‍ റാംഉമേഷ് ഭോലാ യാദവ് എന്നിവരാണ് ഹുച്ചിയിൽ മരണപ്പെട്ടത്. സർക്കാർ മദ്യശാലയിൽ നിന്നും വാങ്ങിയ മദ്യമാണ് ഇവർ കഴിച്ചിരുന്നത് എന്ന് ബന്ധുക്കൾ പറഞ്ഞതായി കാണ്‍പൂര്‍ എസ്.പി പ്രദ്യുമന്‍ സിങ് പറഞ്ഞു.
 
ശ്യാമു, ചുന്ന കുശവഹ, ഹരി മിശ്ര, നാഗേന്ദ്ര സിങ്, പങ്കജ് ഗൗതം എന്നിവർ മതൗലി, മഘയ്പൂര്‍വ, ഭന്‍വാര്‍പുര്‍ എന്നീ ജില്ലകളിലായും മരണപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ മദ്യശാലയുടെ ലൈസൻസ് ഹോൾഡറുടെ പേരിൽ എക്സൈസ് ആക്ട് പ്രകാരം കേസെടുത്തു. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് കോളേജ് ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

ചോദ്യങ്ങൾ തയ്യാറാക്കിയത് എഐയോ?, എൻടിഎക്കെതിരെ ഗുരുതര ആരോപണം

ഇറാനെതിരെ സാമ്പത്തിക ഉപരോധം, ട്രംപിനെ തള്ളി ചൈന, പ്രശ്നം പരിഹരിക്കാൻ സമ്മർദ്ദങ്ങൾ കൊണ്ടാവില്ല

പെല്ലെറ്റ് ആക്രമണം: പരാതിപ്പെടിട്ടും കേസെടുത്തില്ല, പരിക്കേറ്റയാളുമായി രാഹുൽ ഗാന്ധിയുടെ ധർണ

തുർക്കി സൈന്യത്തിന് ആയുധമായി പോയ ചരക്കുകപ്പലിനെ സൊമാലിയ കൊള്ളക്കാർ റാഞ്ചി, കപ്പലിൽ 6 ഇന്ത്യക്കാർ

അടുത്ത ലേഖനം
Show comments