നീരവ് മോദിക്കെതിരെ ഇന്റെർപോളിന്റെ റെഡ് കോർണർ നോട്ടീസ്

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (15:13 IST)
ലണ്ടൻ: പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിന്നും കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിക്കെതിരെ ഇന്റർ പോൾ റെഡ് കോർണ നോട്ടീസ് പുറത്തിറക്കി. കേസ് അന്വേഷിക്കുന്ന സി ബി ഐയുടെ ആവശ്യ പ്രകാരമാണ് നീരവ് മോദിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.
 
റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതോടെ ഇന്റർപോളിന്റെ അംഗരാജ്യങ്ങളിൽ എവിടെയെങ്കിലും നീരവ് മോദി ഉണ്ടെങ്കിൽ അറസ്റ്റ് ചെയ്യാൻ സാധിക്കും. നീരവ് മോദി വിശദാംശങ്ങൾ രാജ്യങ്ങൾ പങ്കുവെക്കുകയും ചെയ്യും. ഇതു വഴി നീരവ്  മോദിയെ രാജ്യത്ത് തിരിച്ചെത്തിക്കാനാകും എന്നാണ്  സി ബി ഐ കരുതുന്നത്.
 
കോടികൾ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വിജയ് മല്യയേയും തിരിച്ചെത്തിക്കാൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതി സുപ്രധാ‍നമായ ഇടപെടൽ നടത്തിയിരുന്നു. മല്യക്കെതിരെ സമൻസ് അയക്കുകയും ഹാജരാകാത്ത പക്ഷം 12500 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാമെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് പോകാന്‍ കാത്തിരിക്കുന്നത് 40 കപ്പലുകള്‍; ആദ്യം എത്തുന്നത് എല്‍പിജി വഹിക്കുന്ന കപ്പലുകള്‍

കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കും, ബജറ്റിൽ 200 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെ വിമർശിക്കാതെ സതീശന്റെ ബജറ്റ്; പെൻഷൻ വർധിപ്പിക്കില്ല

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ല: ഉറച്ച നിലപാടുമായി വിജയ് സര്‍ക്കാര്‍

ചട്ടങ്ങൾ ലംഘിച്ച ഗവർണറുടെ നടപടി; മുഖ്യമന്ത്രി അറിഞ്ഞില്ല, ഗുരുതര വിഷയം പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments