Webdunia - Bharat's app for daily news and videos

Install App

വോട്ടിന് വേണ്ടി ഓടയിലിറങ്ങി മലിനജലം കുടിച്ച് ഫോട്ടോയ്‌ക്ക് പോസ്‌ചെയ്‌ത് നേതാവ്; ഈ പ്രചാരണം വേറെ ലെവൽ, വൈറലായി ഫോട്ടോകൾ

വോട്ടിന് വേണ്ടി ഓടയിലിറങ്ങി മലിനജലം കുടിച്ച് ഫോട്ടോയ്‌ക്ക് പോസ്‌ചെയ്‌ത് നേതാവ്; വൈറലായി ഫോട്ടോകൾ

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (15:00 IST)
വോട്ടുനേടാൻ പല മാർഗ്ഗങ്ങളും സ്വീകരിക്കുന്ന രാഷ്‌ട്രീയ പ്രവർത്തകരെ നമുക്കറിയാം. എന്നാൽ ഇതുവരെ ആരും പയറ്റാത്ത വ്യത്യസ്‌തമായ മാർഗ്ഗം സ്വീകരിച്ചിരിക്കുകയാണ് അയാസ് മേമം മോട്ടിവാല. സാക്ഷിസ്‌ഥാനിൽ നിന്നുള്ള തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് സൈബർ ലോകം.
 
ജനങ്ങളുടെ പ്രശ്‌നങ്ങൾ താൻ മനസ്സിലാക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനായാണ് ഇത്തരത്തിലുള്ളൊരു പ്രചാരണ പരിപാടിയുമായി സ്ഥാനാർത്ഥി രംഗത്തെത്തിയിരിക്കുന്നത്. മത്സരിക്കുന്ന മണ്ഡലത്തിലെ അനാരോഗ്യമായ സീവേജ് സംവിധാനത്തെക്കുറിച്ച് വോട്ടർമാരെ ബോധ്യപ്പെടുത്തുന്നതിനായി ഓടയിൽ കിടന്നാണ് അയാസ് മേമം പ്രചാരണം നടത്തിയത്.
 
സ്വന്തം ഫേസ്‌ബുക്ക് പേജിലൂടെയാണ് അയാസ് മേമം ചിത്രങ്ങൾ പ്രചരിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ മാത്രമല്ല ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒറ്റുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഈ വാർത്ത. ആം ആദ്‌മി പാക്കിസ്ഥാന്റെ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി നിന്നുകൊണ്ടാണ് അദ്ദേഹം ജനവിധി തേടുന്നത്.
 
ഓടയിലെ മലിന ജലം കുടിക്കുന്നതും മാലിന്യക്കൂമ്പാരത്തിന്റെ അരികിലിരുന്ന് ഭക്ഷണം കഴിക്കുന്നതും റോഡിലെ കുഴിയിൽ ഇറങ്ങി നിൽക്കുന്ന ചിത്രങ്ങളെല്ലാം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments