Publish Date: Sat, 21 Jul 2018 (11:09 IST)
Updated Date: Sat, 21 Jul 2018 (11:10 IST)
രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും ആൾക്കൂട്ടക്കൊലപാതകം. രാജസ്ഥാനിലെ അല്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ നാട്ടുകാർ അടിച്ചു കൊന്നു. അക്ബര്‍ ഖാന്‍ എന്നയാളെയാണ് പശുവിനെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.
പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കെതിരേ സുപ്രീം കോടതിയടക്കം നിലപാട് ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ നടുക്കി വീണ്ടും കൊലപാതകം നടന്നത്.
ഹരിയാനയിലെ കൊല്‍ഗാവോണ്‍ സ്വദേശിയായ അക്ബര്‍ ഖാനെ അല്‍വാരിലെ ലാലാവന്‍ഡി പ്രദേശത്ത് രണ്ട് പശുക്കളുമായി കണ്ടതാണ് ആള്‍ക്കൂട്ടം ഇയാളെ മര്‍ദ്ദിക്കാന്‍ കാരണമായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.