Webdunia - Bharat's app for daily news and videos

Install App

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

അഭിറാം മനോഹർ
വെള്ളി, 2 ജനുവരി 2026 (12:57 IST)
ജോലിസമയം ആഴ്ചയില്‍ 48 മണിക്കൂര്‍ എന്ന നിലയില്‍ നിജപ്പെടുത്താനും സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോളി ചെയ്യാനും അനുവദിക്ക്കാനുമുള്ള വ്യവസ്ഥകള്‍ നിര്‍ദേശിച്ച് ലേബര്‍ കോഡുകളുടെ കരട് ചട്ടം. വിജ്ഞാപനം ചെയ്ത പുതിയ ലേബര്‍ കോഡ് കരട് ചട്ടത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
 
രാത്രി ഷിഫ്റ്റില്‍ ജോലിയെടുക്കാന്‍ താത്പര്യമുള്ള സ്ത്രീകളില്‍ നിന്ന് തൊഴിലുടമകള്‍ രേഖാമൂലമുള്ള സമ്മതപത്രം വാങ്ങിയിരിക്കണം. നവംബര്‍ 21ന് പ്രാബല്യത്തിലായ കരട് ചട്ടങ്ങളാണ് വിജ്ഞാപനം ചെയ്തത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമം. ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കരുത്. ജോലിസമയം, ജോലിക്കിടയിലുള്ള വിശ്രമവേള, സമയക്രമീകരണം എന്നിവയെല്ലാം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കും പോലെ ക്രമീകരിക്കണം.
 
ഇതിന് പുറമെ 16 വയസ്സിന് മുകളിലുള്ള അസംഘടിത തൊഴിലാളികള്‍ക്ക് ആധാര്‍ക്കാര്‍ഡ് രജിസ്‌ട്രേഷനും നിര്‍ബന്ധിതമാക്കി. രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന കരാറുകാര്‍ക്ക് ഒറ്റ ലൈസന്‍സ് അനുവദിക്കുന്നതിനായി ഇലക്ട്രോണിക് അപേക്ഷ സമര്‍പ്പിക്കാം. നിശ്ചിത കാലയളവിലേക്ക് നിയമിതരാകുന്ന ജീവനക്കാര്‍ക്ക് ഒരു വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകഴിഞ്ഞാല്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകുമെന്നും കരട് ചട്ടത്തില്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

'തൂക്കിക്കൊല്ലലിനു പകരം വേദന കുറഞ്ഞ രീതികള്‍ നടപ്പാക്കില്ല'; വധശിക്ഷാ രീതി സംബന്ധിച്ച് സുപ്രീം കോടതി

സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിക്കുന്നു; ഇടപെടാതെ സർക്കാർ

യാത്രാസൗകര്യമില്ലാതെ വൈഷ്‌ണോ ദേവിയിലേക്ക് 15 കിലോമീറ്റര്‍ നടക്കേണ്ടിവന്നു; സഞ്ചാരികള്‍ക്ക് 5 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ റെയ്ഡ്

അടുത്ത ലേഖനം
Show comments