ട്രെയിൻ വൈകിയോ?, എ സിക്ക് തണുപ്പില്ലെ, പരാതി പെട്ടോളു, റീഫണ്ട് ലഭിക്കും, പുതിയ പരിഷ്കാരവുമായി റെയിൽവേ

അഭിറാം മനോഹർ
ഞായര്‍, 29 ജൂണ്‍ 2025 (12:10 IST)
അതിദീര്‍ഘ യാത്രകള്‍ക്കായി പൊതുവെ നമ്മള്‍ ഉപയോഗിക്കുന്ന ഗതാഗത സംവിധാനമാണ് ട്രെയിന്‍. ട്രെയിന്‍ സമയങ്ങളും ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യുവാനും പല സംവിധാനങ്ങളും റെയില്‍വേ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ സംവിധാനങ്ങളെല്ലാം ഉണ്ടെങ്കിലും ട്രെയിന്‍ ലെയ്റ്റായാല്‍ ഒരാള്‍ക്കുണ്ടാന്ന നഷ്ടത്തിന് നഷ്ടപരിഹാരം ചോദിക്കാനുള്ള വകുപ്പുകളൊന്നും നിലനിന്നിരുന്നില്ല. ഇപ്പോഴിതാ ഈ പരാതിക്ക് അറുതിവരുത്തിയിരിക്കുകയാണ് റെയില്‍വേ.
 
ട്രെയിനുകള്‍ ഇനി വൈകിയോടിയാലോ, വൃത്തിയില്ലാത്ത കോച്ചുകള്‍, എസിക്ക് മതിയായ തണുപ്പ് വരാതിരിക്കുകയോ ചെയ്താല്‍ ഇനി മുതല്‍ റെയില്‍വേയെ പരാതിയുമായി സമീപിക്കാം. പുതിയ സംവിധാനം വഴി ട്രെയിനുകളില്‍ എന്ത് അസൗകര്യമുണ്ടായാലും ആ വിഷയം ചൂണ്ടി കാണിച്ച് പരാതി നല്‍കാം. ട്രെയിനുകള്‍ 3 മണിക്കൂറിലധികം വൈകി ഓടുക. ട്രെയിനിലെ എ സി പ്രവര്‍ത്തിക്കാതിരിക്കുക. അല്ലെങ്കില്‍ മറ്റൊരു റൂട്ടില്‍ ട്രെയിന്‍ പോകുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ടിക്കറ്റ് ഡെപ്പോസിറ്റ് രസീത്(ടിഡിആര്‍) ഫയല്‍ ചെയ്യാനുള്ള സൗകര്യമാണ് ഐആര്‍സിടിസി ഒരുക്കിയിരിക്കുന്നത്.  ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ആണ് ടിഡിആര്‍ ഫയല്‍ ചെയ്യേണ്ടത്. 
 
 ഇതിനായി ആദ്യം ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ് www.irctc.co.inlEkk ലോഗിന്‍ ചെയ്യുക. ശേഷം മൈ അക്കൗണ്ട്- ഇടപാടുകള്‍- ടിഡിആര്‍ എന്നതിലേക്ക് പോവുക. ടിഡിആര്‍ ഫയല്‍ ചെയ്യേണ്ട പിഎന്‍ആര്‍ തിരെഞ്ഞെടുക്കുക. തുടര്‍ന്ന് യാത്രക്കാരുടെ പട്ടികയില്‍ നിന്നും യാത്രക്കാരുടെ എണ്ണം തിരെഞ്ഞെറ്റുത്ത് ടിഡിആര്‍ ഫയല്‍ ചെയ്യാം. എ സി വര്‍ക്ക് ചെയ്യുന്നില്ല എന്നതാണ് പരാതിയെങ്കില്‍ ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്ന സമയത്തീന് 20 മണിക്കൂറിനുള്ളില്‍ ടിഡിആര്‍ ഫയല്‍ ചെയ്യണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

മിഡില്‍ ഈസ്റ്റ് യുദ്ധം: ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ പര്യവേക്ഷണം ചെയ്യാന്‍ പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശം

സ്ത്രീകൾക്കുള്ള സൗജന്യയാത്ര; നടപ്പിലാക്കിയാൽ കെ.എസ്.ആർ.ടി.സിക്കു നഷ്ടം 112 കോടി

ഡല്‍ഹിയില്‍ 14 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ രാത്രി; കഠിനമായ ഉഷ്ണതരംഗം തുടരും

കേരളത്തില്‍ കോടതി നടപടിക്രമങ്ങള്‍ ഇംഗ്ലീഷില്‍ നടത്താന്‍ കഴിയുമോ; സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

അടുത്ത ലേഖനം
Show comments